കുടിവെള്ളമില്ല; പാത്രങ്ങളുമായി നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസില്‍
സുല്‍ത്താന്‍ ബത്തേരി: കുടിവെള്ളമില്ലാത്തതിനെ തുടര്‍ന്ന് പാത്രങ്ങളുമായി നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസിലെത്തി പ്രതിഷേധിച്ചു. നെന്മേനി പഞ്ചായത്തിലെ ചീരാല്‍ മുണ്ടകൊല്ലി കൈലാസംകുന്നിലെ 33 കുടുംബങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കുടിവെള്ളക്ഷാമം രൂക്ഷമായ ഇവിടെ കുടിവെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
പ്രദേശത്തുള്ള കുടിവെള്ള പദ്ധതിയുടെ പ്രര്‍ത്തനം നിലച്ചതാണ് നാട്ടുകാര്‍ ദുരിതത്തിലാവാന്‍ കാരണം. നിലവില്‍ പദ്ധതിക്ക് ആവശ്യമായ മോട്ടോറും വൈദ്യുത കണക്ഷനും ജലസംഭരണിയുമുണ്ട്. എന്നാല്‍ നിലവില്‍ വെള്ള വിതരണത്തിനാവശ്യമായ പൈപ്പുകള്‍ ഇല്ലാത്തതാണ് കുടിവെള്ള വിതരണം മുടങ്ങാന്‍ കാരണം. തുടര്‍ന്ന് കുടിവെള്ള ക്ഷാമം രൂക്ഷമായതോടുകൂടി നാട്ടുകാര്‍ പഞ്ചായത്തിലും കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നും പരിഹാരം ഉണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ പാത്രങ്ങളുമായി പഞ്ചായത്ത് ഓഫിസിലെത്തി പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് അടിന്തരമായി കുടിവെള്ള പദ്ധതി പ്രവര്‍ത്തനയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പ്രദേശത്ത് ഇന്നു മുതല്‍ കുടിവെള്ള വിതരണം നടത്താമെന്നും ഭരണസമിതി ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."