മുഴുവന്‍ പേര്‍ക്കെതിരെയും നടപടിയെന്ന് മന്ത്രി; എങ്കില്‍ പണിമുടക്കുമെന്ന് തൊഴിലാളികള്‍
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി മിന്നല്‍ പണിമുടക്കിനിടെ യാത്രക്കാരന് മരിച്ച കേസില്‍ ഉത്തരവാദികളായ മുഴുവന്‍ പേര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. ഒരു വിഭാഗത്തെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തി തീരുമാനമെടുക്കില്ലെന്നും ശശീന്ദ്രന് വ്യക്തമാക്കി.
എന്നാല്‍, ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്താല്‍ സമരമെന്ന നിലപാടിലാണ് യൂണിയനുകള്‍. ഭരണ പ്രതിപക്ഷ ഭേദമില്ലാതെയാണ് യൂണിയനുകള്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെതിരെ രംഗത്തെത്തിയത്.
പണിമുടക്കുമായി ബന്ധപ്പെട്ട സംഭവത്തില്‍ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്കെതിരെ മാത്രം നടപടിയെടുത്താല്‍ അനിശ്ചിതകാലം പണിമുടക്ക് നടത്തുമെന്ന് എ.ഐ.ടി.യു.സിയും ഐ.എന്‍.ടി.യുസിയും സൂചിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുന്ന ജില്ലാ കളക്ടര്‍ യൂണിയനുകളോട് ആലോചിച്ചില്ലെന്നും നേതാക്കള്‍ പറഞ്ഞു.
അതേസമയം, ഗതാഗതവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി നടത്തുന്ന യോഗം പുരോഗമിക്കുകയാണ്. ബസുകളുടെ പട്ടിക പൊലിസ് കൈമാറിയെങ്കിലും ഇതിലെ ജീവനക്കാര്‍ ആരൊക്കെയാണെന്ന വിവരം കെ.എസ്.ആര്.ടി.സി നല്‍കിയിട്ടില്ല. കേസില്‍ ജില്ലാ കളക്ടര്ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."