ജിഷ വധം: അവഗണിക്കാനാകില്ല, ഈ ചോദ്യങ്ങള്‍
മലപ്പുറം: കോളിളക്കം സൃഷ്ടിച്ച ജിഷവധത്തിന് തുമ്പായെങ്കിലും അന്വേഷണത്തിലെ പഴുതുകള്‍ തലനാരിഴകീറുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍. അന്വേഷണത്തിലെ വിവിധ ഘട്ടങ്ങളില്‍ പുറത്തുവന്ന വിവരങ്ങള്‍ പ്രതിയെ പിടികൂടിയതോടെ മുങ്ങിയതിനെയാണ് ട്രോളര്‍മാര്‍ ചോദ്യം ചെയ്യുന്നത്. 'ഞാനൊന്നു ചോദിച്ചോട്ടെ എന്നുതുടങ്ങുന്ന പോസ്റ്റില്‍ അത്രയെളുപ്പം തള്ളിക്കളയാനാവാത്ത ചോദ്യങ്ങളാണുള്ളത്.
'ഒരു ആസാമി ജിഷയെ ബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തി നാടുവിട്ടു ....അപ്പോപ്പിന്നെ ആര്‍ക്കുവേണ്ടിയാണ് തെളിവുകള്‍ നശിപ്പിച്ചത് ...ആര്‍ക്കുവേണ്ടിയാണ് ധൃതിപിടിച്ച് മൃതദേഹം കത്തിച്ചത് ? ആര്‍ക്കുവേണ്ടിയാണ് തങ്കച്ചനെ ഇതിലേക്ക് വലിച്ചിഴച്ചത് ? ആരാണ് ജിഷയുടെ അച്ഛനെ ഒളിപ്പിച്ചുവച്ചത് ....?' എന്നുതുടങ്ങുന്നു ചോദ്യങ്ങള്‍. പ്രധാന തുമ്പായ ചെരുപ്പ് കഥയും സാമൂഹ്യമാധ്യമങ്ങള്‍ ചൂടോടെയാണ് ചര്‍ച്ച ചെയ്യുന്നത്.
'കൃത്യം നടന്നിട്ട് ഒരു മാസമെങ്കിലും കഴിഞ്ഞാണ് പൊലിസ് ഈ പറഞ്ഞ ചെരുപ്പുകള്‍ കണ്ടെടുക്കുന്നത്. സംഭവത്തിനു ശേഷം ഈ പറഞ്ഞ സ്ഥലങ്ങളില്‍ എത്ര മഴ പെയ്്തു...? എന്നിട്ടും തോടിന്റെ അരികില്‍ തന്നെ ആഴ്ച്ചകളോളം ഒന്നും സംഭവികാതെ ആ ചെരുപ്പുകള്‍ എങ്ങിനെ കിടന്നു ...! ദുരൂഹമായ ചില ചോദ്യങ്ങളും ഇതിനിടയില്‍ ചര്‍ച്ചയാവുന്നുണ്ട്.
'സംഭവ ദിവസം ജിഷയെ സന്ദര്‍ശിച്ച ആ അജ്ഞാത യുവതി ആരാണ് ...? ഒരു സാധാരണ കുടുംബത്തില്‍ ജീവിച്ചിരുന്ന ജിഷ എന്തിനാണ് ഒരു പെന്‍ ക്യാമറ എപ്പോഴും ശരീരത്തില്‍ ധരിച്ച് നടന്നിരുന്നത് ..? ആ പെന്‍ ക്യാമറ വാങ്ങാന്‍ കടയില്‍ ചെന്നപ്പോള്‍ ജിഷയുടെ അമ്മയോട് കടക്കാരന്‍ എന്തിനാണ് നിങ്ങള്‍ക്ക് ഈ ക്യാമറ എന്ന് ചോദിച്ചപ്പോ അതൊക്കെ വഴിയെ ടീവിയിലും മറ്റും വരുമ്പോ അറിഞ്ഞാല്‍ മതി എന്ന് അമ്മ ആ കടക്കാരനോട്് പറഞ്ഞിരുന്നുവെന്ന് കടക്കാരനെ ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞിരുന്നു .! അപ്പോള്‍ ആ ക്യാമറ കൊണ്ട് അവര്‍ എന്തൊക്കയോ ചെയ്യാനുള്ള പരിപാടി മുന്‍കൂട്ടി വച്ചിരുന്നു... അത് എന്തായിരിക്കും. ..! '
അന്വേഷണ സംഘത്തെ മാറ്റിയതിനെയും കടുത്ത ഭാഷയിലാണ് വിമര്‍ശിക്കുന്നത്. 'ഒരു സാധാരണ ആസാം സ്വദേശിയായ ഇവന് വേണ്ടി എന്തിനാണ് പൊലിസ് ഈ കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയതെന്നും ഒരു ആവേശത്തിന്റെ പുറത്ത് എടുത്തുചാടി ചെയ്ത കൊലപാതകമല്ല ഇതെന്നും വാടകക്കൊലയാളായാണ് പിടിയിലായതെന്നും വിമര്‍ശനമുണ്ട്്.
'ഒരു തെളിവും അവശേഷിപ്പിക്കാതെ, ഒരു തുമ്പും ബാകിവയ്ക്കാതെ എങ്ങിനെയാണ് ഇതിവന് കഴിയുക... .? ഇതൊന്നുമല്ല.. ഇവന്‍ വെറുമൊരു ഡമ്മീ പീസ് ആണ് ... ഈ കൊലപാതകത്തിന് പിറകില്‍ എന്തൊക്കയോ ഉണ്ട് അത് ഉറപ്പാണ് ..?
ബംഗാള്‍, ആസാം, ബിഹാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കാശ് കൊടുത്താല്‍ എന്തും ചെയ്യുന്ന ആള്‍കാരെ കിട്ടും. അതില്‍ ഒരാളാണ് ഇവന്‍...ഒരു വാടക കൊലയാളി. കൊലപാതകത്തിന്റെ സ്വഭാവം കണ്ടാല്‍ അത് മനസിലാകും. ഈ കഴിഞ്ഞ സംഭവങ്ങള്‍ എല്ലാം ഒന്ന് പരിശോധിച്ചു കഴിഞ്ഞാല്‍ ഒരു എട്ടാം ക്ലാസ്സുംകാരന് പോലും ചിന്തിച്ചു ഉത്തരം കണ്ടു പിടിക്കാന്‍ കഴിയുമെന്നും കൊല ചെയ്തിട്ടുള്ളത് ഒരു എക്‌സ്‌പോര്‍ട്ട് കില്ലറാണെന്നുമുള്ള നിഗമനത്തോടെയാണ് പോസ്റ്റ് വസാനിപ്പിക്കുന്നത്.
ഇതിനിടെ കൊലപാതകം നടത്തിയ പ്രതിയെ പിടികൂടിയ മാര്‍ഗം മാധ്യമങ്ങളില്‍ വിവരിക്കുന്നതിനെയും വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ വലിയ പ്രചാരമാണ് നേടുന്നത്.
വരൂ.. നമുക്കൊരു കൊലപാതകിയാകാം! എന്ന തലക്കെട്ടില്‍ വന്ന പോസ്റ്റില്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു നടത്തിയ നീക്കങ്ങള്‍ ഇത്രയും വിശദമായി എന്തിനാണ് പുറത്തുവിടുന്നതെന്ന്് ചോദിക്കുന്നു.
'ഇനി കൊലപാതകം ചെയ്താല്‍ പഴുതുകളില്ലാതെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സുഗമ മാര്‍ഗമായി. തീര്‍ച്ചയായും കൊലപാതകത്തിന്റെ ലക്ഷ്യങ്ങള്‍, ചെയ്ത രീതി ഇതൊക്കെ അറിയാന്‍ ജനത്തിനു അവകാശമുണ്ടെന്നു പറയാം. പക്ഷെ പ്രതിയിലേക്ക് എത്തുന്ന അന്വേഷണ വഴികള്‍ എന്തിനു ജനം അറിയണം.അത് മേലുദ്യഗസ്ഥരെ അറിയിച്ചാല്‍ പോരെ എന്നും ചോദിക്കുന്നു.
ഏതായാലും ഈ ഡിറ്റക്ടീവ് അന്വേഷണ വാര്‍ത്ത മാധ്യമങ്ങള്‍ പുറത്തു വിട്ടത് ഭാവിയില്‍ കൊലപാതകികള്‍ക്കു സഹായകമാകുമെന്നും വിമര്‍ശനമുണ്ട്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."