HOME
DETAILS

യൂറോ കപ്പ്: ചെക്ക് റിപ്പബ്ലിക്ക് ക്രൊയേഷ്യ മത്സരം സമനിലയില്‍

  
backup
June 17 2016 | 18:06 PM

%e0%b4%af%e0%b5%82%e0%b4%b1%e0%b5%8b-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%ac

പാരിസ്: ഇന്ന് നടന്ന യൂറോ കപ്പിലെ ചെക്ക് റിപ്പബ്ലിക്ക് ക്രൊയേഷ്യ മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടിയാണ് സമനിലയില്‍ കലാശിച്ചത്. നാലു ഗോളുകള്‍ പിറന്ന രണ്ടാം പകുതിയില്‍ ജയമുറപ്പിച്ച് മുന്നേറുകയായിരുന്ന ക്രൊയേഷ്യയെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി ഗോളില്‍ സമനിലയില്‍ കുരുക്കുകയായിരുന്നു ചെക്ക്. ക്രൊയേഷ്യക്കായി ഇവാന്‍ പെരിസിച്ചും ഇവാന്‍ റാക്കിറ്റിച്ചും സ്‌കോര്‍ ചെയ്തപ്പോള്‍ ചെക്കിനായി സ്‌കോഡയും നെസിഡും ലക്ഷ്യം കണ്ടു. സമനില വഴങ്ങിയതോടെ ഇരുടീമുകള്‍ക്കും അടുത്ത കളി നിര്‍ണായകമാണ്. ആദ്യ പകുതിയില്‍ മികച്ച നീക്കങ്ങള്‍ കൊണ്ട് ക്രൊയേഷ്യ മുന്നിട്ടു നിന്നെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല. അവസാന നിമിഷം 2-1ന് ക്രൊയേഷ്യ ജയത്തിലേക്ക് നീങ്ങവെ ക്രോയേഷ്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ സ്റ്റേഡിയത്തിലേക്ക് ഫ്‌ളേയറുകള്‍ കത്തിച്ച് വലിച്ചെറിഞ്ഞത് മത്സരത്തെ തടസപ്പെടുത്തി. ഇതിനുശേഷം വീണ്ടും കളി ആരംഭിച്ചപ്പോള്‍ ഡൊമാഗോജ് വിദയുടെ കൈയില്‍ പന്ത് തട്ടിയതിന് റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത തോമസ് നെസിഡ് ചെക്കിന്റെ സമനില ഗോള്‍ നേടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago
No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago
No Image

'ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് സിപിഐ വിറ്റു'; വിമര്‍ശനവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

കണ്ണൂരിലും ആലപ്പുഴയിലും സ്‌കൂള്‍ ബസുകള്‍ മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago