വിദ്യാര്‍ഥികളുടെ കാരുണ്യത്തില്‍ വിധവയ്ക്ക് വീട്
നിലമ്പൂര്‍: എരുമമുണ്ട നിര്‍മല ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് പണികഴിപ്പിക്കുന്ന രജത ഭവനം നിര്‍മാണം പൂര്‍ത്തിയായി. നാളെ സ്കൂളില്‍ നടക്കുന്ന ഉപജീവനം എന്ന എന്‍.എസ്.എസിന്റെ സംസ്ഥാന പരിപാടിയില്‍ വീടിന്റെ താക്കോല്‍ദാനം നടത്തും.
എരുമമുണ്ട, കൈപ്പിനി, ചുങ്കത്തറ എന്നിവിടങ്ങളിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയംഗങ്ങള്‍, നാട്ടുകാര്‍, പൂര്‍വവിദ്യാര്‍ഥികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് എരുമമുണ്ടയിലെ ഒരു വിധവയ്ക്ക് വീട് നിര്‍മിച്ചുനല്‍കിയത്. 7,20,000 രൂപയാണ് നിര്‍മാണച്ചെലവ്. പ്രോഗ്രാം ഓഫിസര്‍ വിന്‍സെന്റ് മണ്ണിത്തോപമാണ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.
താക്കോല്‍ദാന ചടങ്ങില്‍ സംസ്ഥാന കോഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍, ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സുരേഷ് ബത്തേരി, പി.എം ബഷീര്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സജി തോമസ്, ജെയിംസ് കോശി, എം.പി സണ്ണി, എ.പി ജാഫര്‍ അലി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."