ഇന്ത്യന്‍ പതാകയില്‍ നിരീക്ഷണ കാമറയുണ്ടെന്ന് പാകിസ്താന്
ന്യൂഡല്‍ഹി:പഞ്ചാബിലെ അമൃത്സറിനടുത്ത അത്താരിയില്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച ഏറ്റവും ഉയരത്തിലുള്ള ഇന്ത്യന്‍ പതാകയില്‍ നിരീക്ഷണ കാമറകള്‍ ഉണ്ടെന്ന് പാകിസ്താന്. പതാക അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിരീക്ഷണം നടത്താന്‍ ഇന്ത്യ ഉപയോഗിക്കുന്നതായി പാകിസ്താന് കുറ്റപ്പെടുത്തി. അതേസമയം ആരോപണങ്ങള്‍ ബി.എസ്.എഫ് തള്ളി. പാക് ആരോപണം ശുദ്ധ അസംബന്ധമെന്നാണ് ബി.എസ്.എഫ് പ്രതികരിച്ചത്.
പതാക കൈമാറ്റ വേളയിലാണ് പാകിസ്താന് ഇക്കാര്യത്തിലുള്ള ആശങ്ക അറിയിച്ചതെന്ന് ബി.എസ്.എഫ് വ്യക്തമാക്കി.
എന്നാല്‍ പാകിസ്താന്റെ ആശങ്ക അര്‍ഥമില്ലാത്തതാണെന്ന് അവരെ അറിയിച്ചതായി ബി.എസ്.എഫ് കേന്ദ്രങ്ങള്‍ പറഞ്ഞു. അതേസമയം അതിര്‍ത്തിയിലെ150 മീറ്റര്‍ ചുറ്റളവില്‍ ഒരു പ്രവൃത്തിയും പാടില്ലെന്ന നിയമം ഇന്ത്യ ലംഘിച്ചതായി പാകിസ്താന് സേന ആരോപിച്ചു.
150 മീറ്ററില്‍ നിന്ന് മാറിയാണ് പതാക സ്ഥാപിച്ചിട്ടുള്ളതെന്ന് ബി.എസ്.എഫ് പറഞ്ഞു. പതാകയെ സംബന്ധിച്ച് ഔദ്യോഗികമായി അറിയിക്കുമെന്നും സേന കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."