ഫസിലുദ്ദീന്റെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ സഹായവുമായി എം.എ യൂസുഫലി
തിരുവനന്തപുരം: വെഞ്ഞാറമൂട് മരുതുംമൂട് ഗ്രീന്‍വില്ലയില്‍ ഫസിലുദ്ദീന്‍ ജൂല്‍ന ദമ്പതികളുടെ വീടാണ് ജപ്തി ഒഴിവാക്കി എം.എ യൂസുഫലി തിരികെ നല്‍കി രക്ഷകനായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബൂദബിയില്‍ ജോലി ചെയ്തിരുന്ന ദമ്പതികള്‍ ജുല്‍നയുടെ അസുഖകാരണം നാട്ടിലേക്ക് മടങ്ങി. മൂന്ന് പെണ്‍മക്കളടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്ന ഫസിലുദ്ദീന് കാലിന് സ്വാധീനക്കുറവുണ്ട്. മക്കളുടെ വിവാഹത്തിനായാണ് ബാങ്കില്‍ നിന്ന് കടമെടുത്തത്. പലപ്പോഴായി ചെറിയ തുകകള്‍ തിരിച്ചടച്ചെങ്കിലും മുതലും പലിശയും തിരിച്ചടയ്ക്കാത്തതിനാല്‍ ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ട് പോകാന്‍ തുടങ്ങിയപ്പോഴാണ് ഫസ്സിലുദ്ദീന്‍ സഹായം അഭ്യര്‍ത്ഥിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.എം.എ. യൂസഫലിക്ക് കത്തയച്ചത്.
വിഷയത്തില്‍ ഉടന്‍ ഇടപെട്ട അദ്ദേഹം ഫസിലുദ്ദീന്റെ കുടിശ്ശിക തുകയായ 5,65,000 രൂപ ബാങ്കില്‍ അടച്ച് വീടിന്റെ പ്രമാണവും മറ്റ് രേഖകളും റീജ്യനല്‍ ഡയറക്ടര്‍ ജോയിഷഡാനന്ദന്‍ മുഖേന ദമ്പതികള്‍ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."