ട്രംപിന്റെ രണ്ടാം ഉത്തരവും വിവാദത്തില്‍
വാഷിങ്ടണ്‍: മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ട്രംപിന്റെ രണ്ടാമത്തെ ഉത്തരവിനെതിരേയും പ്രതിഷേധം ശക്തം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുതിയ തലവന്‍ ടോം പെരേസിന്റെ നേതൃത്വത്തില്‍ വൈറ്റ്ഹൗസിനു മുന്നില്‍ പ്രതിഷേധ റാലി നടത്തി. ഉത്തരവ് പുറത്തുവിട്ട ആദ്യ മണിക്കൂറില്‍തന്നെ രാജ്യത്തെ വിവിധ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
പുതിയ ഉത്തരവിനെ കോടതിയില്‍ ചോദ്യംചെയ്യുമെന്ന് ന്യൂയോര്‍ക് അറ്റോണി ജനറല്‍ എറിക്ഷ് നീഡര്‍മാന്‍ പറഞ്ഞു. ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളെ വിലക്കിയ ആദ്യ ഉത്തരവില്‍നിന്ന് വ്യത്യസ്തമായി പുതിയതില്‍ ഒന്നുമില്ല. ട്രംപിന്റെ മുസ്‌ലിം വിവേചനമാണ് ഉത്തരവിന്റെ കാതലെന്നും ഇത് അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് ഭരണഘടനക്ക് അതീതനല്ലെന്ന് രാജ്യത്തെ മുഴുവന്‍ കോടതികളും അദ്ദേഹത്തെ ഓര്‍മപ്പെടുത്തിയതാണ്. എന്നിട്ടും അദ്ദേഹം അതിനെ ധിക്കരിച്ചു. ഈ സാഹചര്യത്തില്‍ ഫെഡറല്‍ കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവിനെതിരേ ഗിവേണ്‍ മൂര്‍, കോര്‍ടസ് മാസ്റ്റോ, നാന്‍സി പെലോസി തുടങ്ങിയ ഡെമോക്രാറ്റിക് നേതാക്കളും രംഗത്തുവന്നു.
അമേരിക്കന്‍ അറബ് ആന്റി ഡിസ്‌ക്രിമിനേഷന്‍ കമ്മിറ്റി, ഹീബ്രൂ ഇമിഗ്രന്റ് എയ്ഡ് സൊസൈറ്റി തുടങ്ങിയ സംഘടനകളും പുതിയ ഉത്തരവിനെതിരേ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഉത്തരവിനെ ഹോം ലാന്‍ഡ് സെക്യൂരിറ്റി ന്യായീകരിച്ചു.
രാജ്യത്ത് ഇനിയൊരു തീവ്രവാദി ഭീഷണിയുണ്ടാകരുതെന്നാണ് ഈ ഉത്തരവിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ജോണ്‍ കെല്ലി പറഞ്ഞു. തങ്ങളെ വിലക്കില്‍ നിന്ന് നീക്കിയതിനെ ഇറാഖ് സ്വാഗതം ചെയ്തു.
ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണമാണ് ഈ ഇളവ് വ്യക്തമാക്കുന്നതെന്ന് ഇറാഖ് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."