വെര്‍മോണ്ടില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ആദ്യമായി മുസ്ലിം അധ്യക്ഷന്‍
വാഷിങ്ടണ്‍: യു.എസിലെ മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ആദ്യമായി മുസ്ലിം നേതാവിനെ തെരഞ്ഞെടുത്ത് വെര്‍മോണ്ട് സംസ്ഥാനം ചരിത്രംകുറിച്ചു. ഫൈസല്‍ ഗില്‍ എന്ന 44 കാരനാണ് പാര്‍ട്ടി അധ്യക്ഷനായത്. മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയായാണ് ഈ നീക്കം. മുസ്ലിമും കുടിയേറ്റക്കാരനുമായ ഫൈസലിനെ മുന്‍നിരയില്‍ നിര്‍ത്തി ട്രംപുമായുള്ള ഏറ്റുമുട്ടലാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
ട്രംപ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ വിലക്കുന്ന രണ്ടാമത്തെ ഉത്തരവില്‍ ഒപ്പുവച്ച ദിവസമാണ് ഫൈസലിനെ പാര്‍ട്ടി തെരഞ്ഞെടുത്തത്.
മുസ്ലിം സമുദായത്തിനെതിരേയുള്ള വിവേചനമാണ് ട്രംപിന്റെ യാത്രാ നിയന്ത്രണ ഉത്തരവെന്ന് ഫൈസല്‍ പറഞ്ഞിരുന്നു. 1972 ല്‍ പാകിസ്താനില്‍ നിന്നു അമേരിക്കയിലേക്ക് കുടിയേറിയ ഫൈസല്‍, നാവികസേനയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹോംലാന്റ് സെക്യൂരിറ്റിയിലെ അഭിഭാഷകനുമായിരുന്നു. 2007ല്‍ വെര്‍ജിനിയ ഹൗസ് ഓഫ് ഡെലിഗേറ്റ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."