HOME
DETAILS

55 ഹോര്‍ഡിങ്ങുകള്‍ക്ക് 5 കോടി; സര്‍ക്കാര്‍ മുന്നോട്ടുതന്നെ

  
backup
March 08 2020 | 01:03 AM

55-%e0%b4%b9%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-5-%e0%b4%95%e0%b5%8b

 

തിരുവനന്തപുരം: സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ പ്രചാരണത്തിനായി സംസ്ഥാനത്താകെ ഹോര്‍ഡിങുകള്‍ സ്ഥാപിക്കുന്നതിന് ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ചു.
സിഡ്‌കോ മുഖാന്തരം സംസ്ഥാനത്താകെ 55 ഹോര്‍ഡിങുകള്‍ 5,23,74,281 രൂപ ചെലവില്‍ വയ്ക്കുന്നതിന് നേരത്തെതന്നെ തീരുമാനമായിരുന്നു.
സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഇത്തരത്തില്‍ ധൂര്‍ത്ത് നടത്തുന്നതിനെതിരേ നേരത്തെതന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നതാണ്. എന്നാല്‍ അതൊന്നും വകവയ്ക്കാതെയാണ് ഹോര്‍ഡിങുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത്.
മലബാര്‍ മേഖലയില്‍ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും കെട്ടിടങ്ങളിലുമാണ് ഹോര്‍ഡിങുകള്‍ സ്ഥാപിക്കുക.
പദ്ധതിക്ക് സാങ്കേതികാനുമതി നല്‍കുന്നതിനാണ് ടെക്‌നിക്കല്‍ സാങ്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
പി.ആര്‍.ഡി സെക്രട്ടറി ചെയര്‍മാനായും ഡയറക്ടര്‍ കണ്‍വീനറായുമുള്ള കമ്മറ്റിയില്‍ കെ.എസ്.ഇ.ബി, പി.ഡബ്ല്യു.ഡി, തദ്ദേശ സ്വയംഭരണ വകുപ്പ്, സിഡ്‌കോ എന്നിവിടങ്ങളില്‍നിന്നുള്ള മുതിര്‍ന്ന എന്‍ജിനീയര്‍മാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  2 months ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago