വേളാങ്കണ്ണിയിലേക്കുള്ള ട്രെയിന്‍ സര്‍വിസ് മൂന്നു മുതല്‍ തുടങ്ങും: എം.പി
കൊല്ലം: കൊല്ലം - വേളാങ്കണി ട്രെയിന്‍ (06095/06096) സര്‍വിസ് മൂന്നുമുതല്‍ ഓടി തുടങ്ങുമെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി അറിയിച്ചു. മൂന്നുമുതല്‍ മാര്‍ച്ച് 24 വരെ ആഴ്ചയില്‍ ഒന്നു വീതം എട്ട് സര്‍വ്വീസുകള്‍ വേളാങ്കണിയില്‍ നിന്നും കൊല്ലത്തേയ്ക്കും,നാലുമുതല്‍ മാര്‍ച്ച് 25 വരെ 8 സര്‍വ്വീസുകള്‍ കൊല്ലത്ത് നിന്നും വേളാങ്കണിയിലേയ്ക്കും നടത്താനാണ് ഉത്തരവ്. തിരുവനന്തപുരം - കൊല്ലം - ആലപ്പുഴ എന്നീ ജില്ലകളില്‍ നിന്നും വേളങ്കാണിയിലേയ്ക്ക് ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് തീര്‍ഥാടനത്തിനായി പോകുന്നത്. വേളാങ്കണി തീര്‍ഥയാത്രയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന റോഡ് അപകടങ്ങളില്‍ ഒട്ടേറെ ജീവനുകള്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് വേളാങ്കണിയിലേയ്ക്ക് ട്രെയിന്‍ സര്‍വിസ് ആരംഭിക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. മൂന്നിന് വൈകിട്ട് 5.15ന് വേളാങ്കണിയില്‍ നിന്നും ആരംഭിക്കുന്ന ട്രെയിന്‍ സര്‍വിസ് നാലിന് രാവിലെ 10.15ന് കൊല്ലത്ത് എത്തിച്ചേരും.
രണ്ടു എ.സി കോച്ചുകളും, രണ്ട് എസ്.എല്‍.ആര് കോച്ചുകളും, നാല് ജനറല്‍ കോച്ചുകളും ഉള്‍പ്പെടെ 14 കോച്ചുകളാണ് ട്രെയിനുള്ളത്. രാവിലെ 6.28ന് ചെങ്കോട്ടയില്‍ എത്തിച്ചേരുന്ന ട്രെയിനിന് ആര്യങ്കാവ്, തെന്മല, പുനലൂര്‍, കൊട്ടാരക്കര, കുണ്ടറ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്.
തിങ്കളാഴ്ച വൈകിട്ട് നാലിന് കൊല്ലത്ത് നിന്നും പുറപ്പെടുന്ന ട്രെയിന്‍ രാവിലെ പത്തിന് വേളാങ്കണിയില്‍ എത്തിച്ചേരും.
സ്പെഷല്‍ ട്രെയിനായിട്ടാണ് സര്‍വിസ് ആരംഭിക്കുന്നത്. പ്രാരംഭ ഘട്ടത്തിലെ ട്രെയിനിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് അനന്തര നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ടെന്നും എന്‍.കെ പ്രേമചന്ദ്രന് എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."