സുവോളജി പ്രൊജക്ട് ഫെലോ: അപേക്ഷ ക്ഷണിച്ചു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സുവോളജി പഠനവകുപ്പില്‍ യു.ജി.സി സഹായത്തോടെയുള്ള ഗവേഷണ പ്രൊജക്ടിലേക്ക് പ്രൊജക്ട് ഫെലോയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്.സി സുവോളജിഎന്റമോളജി (ജനറല്‍ വിഭാഗത്തില്‍ 55% മാര്‍ക്കുണ്ടായിരിക്കണം, എസ്.സിഎസ്.ടിപി.എച്ച് വിഭാഗത്തിന് 50% മാര്‍ക്ക് മതി) അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ എം.ഫില്‍. കാലാവധി മൂന്ന് വര്‍ഷം. പ്രായം: 40 വയസില്‍ താഴെ. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റയും, യോഗ്യത, ജാതി, പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡോ.ഇ.പുഷ്പലത, പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സുവോളജി, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ജൂണ്‍ 28-നകം ലഭിക്കണം. ഫോണ്‍: 9495927507. ഇ-മെയില്‍: റൃലുൗവെുമഹമവേമ@്യമവീീ.രീ.ശി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
സൈക്കോളജി റിസര്‍ച്ച്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."