പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ലിംഗവിവേചനം അവസാനിപ്പിക്കും: ഗവര്‍ണര്‍ പി. സദാശിവം
കോട്ടയം: ലിംഗവിവേചനം അവസാനിപ്പിക്കാന്‍ സാമൂഹിക അവബോധത്തിലൂടെയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെയും മാത്രമേ സാധിക്കുകയുള്ളൂവെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം.
ഭരണഘടനയും മൗലികാവകാശങ്ങളും ചുമതലകളും സംബന്ധിച്ചു മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവബോധം പകരണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കുളിന്റെ ദ്വിശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
21-ാം നൂറ്റാണ്ടില്‍പോലും നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ രംഗങ്ങളില്‍ വിവേചനം നേരിടുന്നുണ്ട്. ഈ വിവേചനം അവസാനിക്കണമെങ്കില്‍ സാമൂഹിക അവബോധവും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും അനിവാര്യമാണ്. പല മേഖലകളിലും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ മികവ് പ്രകടിപ്പിക്കുമ്പോഴും അവരുടെ മികവ് അംഗീകരിക്കപ്പെടാതെ പോകുന്നു. വിവേചനങ്ങള്‍ക്കെതിരേ പോരാടാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കണം-ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ബേക്കര്‍ മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. ജസ്റ്റിസ് കെ.ടി തോമസ്, സി.എസ്.ഐ മധ്യകേരള മഹായിടവക ട്രഷറര്‍ ഫാ. തോമസ് പായിക്കാട്ട്, കോര്‍പറേറ്റ് മാനേജര്‍ ടി.ജെ മാത്യു, ഫാ. ഡേവിഡ് ജോര്‍ജ്, മണര്‍കാട് സെന്റ് മേരീസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. അന്ന ജോണ്‍, പ്രിന്‍സിപ്പല്‍ ഡോ. ജെഗി ഗ്രേസ് തോമസ്, ഹെഡ്മിസ്ട്രസ് ജെസി വര്‍ഗീസ്, സ്‌കൂള്‍ ചെയര്‍പേഴ്‌സന്‍ കാവ്യകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."