HOME
DETAILS

പെഹ്‌ലുഖാനെ തല്ലിക്കൊന്ന കേസില്‍ രണ്ടണ്ടുപേര്‍ കുറ്റക്കാര്‍

  
backup
March 08 2020 | 05:03 AM

%e0%b4%aa%e0%b5%86%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b2%e0%b5%81%e0%b4%96%e0%b4%be%e0%b4%a8%e0%b5%86-%e0%b4%a4%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%a8%e0%b5%8d

 

ജയ്പൂര്‍: പശുക്കടത്ത് ആരോപിച്ച് പെഹ്‌ലുഖാനെ ഒരു കൂട്ടം തീവ്രവാദികള്‍ തല്ലിക്കൊന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ കുറ്റക്കാരെന്ന് തെളിഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേര്‍ കുറ്റക്കാരാണെന്ന് വിധിച്ചത്. ഇവരുടെ ശിക്ഷ അടുത്ത ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പരമാവധി മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കുമെന്ന് പെഹ്‌ലുഖാന്‍ കുടുംബ അഭിഭാഷകന്‍ കാസിം ഖാന്‍ പറഞ്ഞു.
2017 ഏപ്രിലില്‍ ആല്‍വറില്‍ വച്ച് പശുക്കടത്ത് ആരോപിച്ച് സംഘ് പരിവാര്‍ അനുകൂല സംഘടനയാണ് പെഹ്‌ലുഖാനെയും രണ്ട് ആണ്‍മക്കളെയും ആക്രമിച്ചത്. സ്വയം രൂപകല്‍പന ചെയ്ത പശു ജാഗ്രത സമിതിയുടെ ആളുകള്‍ എന്ന് പറയുന്ന ഇവര്‍ തീവ്രവാദ സംഘടനകളായ ബജ്‌റംഗ്ദളിന്റയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തകരാണ്.
രാത്രി 7 മുതല്‍ 10 വരെ നടത്തിയ ആള്‍ക്കൂട്ട ആക്രമണത്തില്‍ പെഹ്‌ലുഖാന്‍ കൊല്ലപ്പെടുകയും രണ്ട് ആണ്‍മക്കള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ക്ഷീര കര്‍ഷകനായ പെഹ്‌ലുഖാന്‍ രാജസ്ഥാനില്‍ നിന്ന് വാങ്ങിയ പശുക്കളുമായി ഹരിയാനയിലെ തന്റെ വീട്ടിലേക്ക് പോകുന്ന വഴിയെയാണ് ആള്‍ക്കൂട്ട ആക്രമണമുണ്ടായത്.
പെഹ്‌ലുഖാന്‍ ആക്രമണത്തില്‍ നേരത്തെ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി ആറ് പേരെ കുറ്റവിമുക്തരാക്കുയായിരുന്നു.
ആദ്യമായാണ് പെഹ്‌ലുഖാന്‍ കേസില്‍ ശിക്ഷ വിധിക്കാനൊരുങ്ങുന്നത്. നേരത്തെ പ്രതികളായിരുന്ന വിപിന്‍ യാദവ്, രവീന്ദ്ര കുമാര്‍, ദയാനന്ദ്, യോഗേഷ്, ഭീം സിങ്, ദീപക് എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago
No Image

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

'ഹൂ ഈസ് ദാറ്റ്?'; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പരിഹാസം; ജയതിലകിനെതിരെ വീണ്ടും അധിക്ഷേപവുമായി പ്രശാന്ത്

Kerala
  •  a month ago
No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago
No Image

പ്രചാരണത്തിനെത്തിയ മന്ത്രിയും നേതാക്കളും പുഴയിലെ ചങ്ങാടത്തില്‍ കുടുങ്ങി; തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

ഗവർണർ പിന്നോട്ടില്ല; വി.സി നിയമനം വൈകും

Kerala
  •  a month ago