വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ഒരു മരണം
വയനാട്: വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ചികിത്സയിലായിരുന്ന മദ്ധ്യവയസ്ക മരിച്ചു. പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കാട്ടിക്കുളം നാരങ്ങാകുന്ന് കോളനിയിലെ രാജുവിന്റെ ഭാര്യ മീനാക്ഷി ആണ് മരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷത്തെ ആദ്യത്തെ കുരങ്ങുപനിയാണ് വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്.
13പേര്‍ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ ഒന്പതുപേര് ചികിത്സ പൂര്‍ത്തിയാക്കി മടങ്ങിയിട്ടുണ്ട്. ബാക്കിയുള്ള മൂന്നുപേര്‍ ചികിത്സ തുടരുകയാണ്.തിരുനെല്ലിയില്‍ വെച്ചാണ് എല്ലാവര്ക്കും അസുഖം പിടിപെട്ടത്.
വയനാട്ടില്‍ കുരങ്ങുപനിക്കെതിരെ ആരോഗ്യവകുപ്പ് അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുണ്ട്. കാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും കാടതിര്‍ത്തിയില്‍താമസിക്കുന്നവരും കര്‍ശന ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."