സര്‍വകലാശാലയില്‍ രാഷ്ട്രീയക്കളി: എം.എസ്.എഫ്
കണ്ണൂര്‍: അക്കാദമിക് താല്പര്യങ്ങളേക്കാള് രാഷ്ട്രീയ താല്പര്യങ്ങള്ക്കാണ് കണ്ണൂര്‍ സര്‍വകലാശാല മുന്‍ഗണന നല്‍കുന്നതെന്ന് എം.എസ്.എഫ് ജില്ലാകമ്മിറ്റി ആരോപിച്ചു.
ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ മാസങ്ങളായി കെട്ടിക്കിടക്കുമ്പോഴും ബന്ധപ്പെട്ട ഒഴിവു നികത്താനോ പ്രശ്നപരിഹാരത്തിനോ ശ്രമിക്കാതെ രാഷ്ട്രീയനാടകം കളിക്കുകയാണു സര്‍വകലാശാല ചെയ്യുന്നത്. ഒപ്പിടാന്‍ ആളില്ലാത്തതു കാരണം സര്‍ട്ടിഫിക്കറ്റുകള്‍ കെട്ടിക്കിടക്കുന്നതു കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ്. അതേസമയം പരീക്ഷാ ഫീസിനോടൊപ്പം സര്‍ട്ടിഫിക്കറ്റിന്റെ ഫീസ് കൂടി നല്‍കണമെന്ന സര്‍വകലാശാലയുടെ പുതിയ ഉത്തരവ് വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്നതാണ്. വിജയശതമാനം താരതമ്യേന കുറഞ്ഞ സര്‍വകലാശാലയില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവരുടെ എണ്ണം പരീക്ഷാര്ഥികളേക്കാള് എത്രയോ കുറവാണെന്നും ജില്ലാ പ്രസിഡന്റ് സി.കെ നജാഫ്, ജനറല്സെസക്രട്ടറി ഷജീര്‍ ഇഖ്ബാല്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."