മന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്; രണ്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി
തൊടുപുഴ: ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമനെ വഴിയില്‍ തടഞ്ഞ് കരിങ്കൊടി കാണിച്ച കേസില്‍ രണ്ടു കെ.എസ്.യു പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി.
കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളി, മാത്യു കെ. ജോണ്‍ എന്നിവരാണ് ഇന്നലെ മൂന്നരയോടെ മുട്ടം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റു കോടതിയില്‍ നേരിട്ടു ഹാജരായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിലേക്കയച്ചു. തൊടുപുഴ പൊലിസ് അറസ്റ്റ് ചെയത മാര്‍ത്തോമ്മ കളരിപ്പറമ്പില്‍ മുഹമ്മദ് ആഷിക്ക് (20) റിമാന്റിലാണ്. കുറുപ്പംപടി കടയിരുത്തിയില് ജോലി ചെയ്തിരുന്ന സ്ഥലത്തു നിന്നാണ് ആഷിക്കിനെ തൊടുപുഴ എസ്.ഐ ജോബിന് ആന്റണിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ചിനാണ് തൊടുപുഴ കോലാനിയില്‍ വച്ച് മന്ത്രി പി.തിലോത്തമനെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞത്. പത്തുമിനിറ്റോളം മന്ത്രിയെ ഇവര്‍ വഴിയില്‍ തടഞ്ഞിട്ടു.നാലു പൊലിസുകാര്‍ മാത്രമാണ് സമരക്കാരെ നേരിടാന്‍ ഉണ്ടായിരുന്നത്. ഗുരുതരമായ സുരക്ഷാവീഴ്ച്ചയാണ് പൊലിസിന്റെ ഭാഗത്തു നിന്നുണ്ടായത്. പ്രതികളെ കസ്റ്റഡിയിലെടുക്കാനും പൊലിസിനായില്ല. ഇതിനെതിരെ സി.പി.ഐ നേതൃത്വം രംഗത്തെത്തിയിരുന്നു.
സംഭവം വിവാദമായതോടെ പ്രതികള്‍ക്കായി തൊടുപുഴ സി.ഐ എന്‍.ജി.ശ്രീമോന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് പ്രതികള്‍ പൊലിസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ ഹാജരായത്.കേസില്‍ കണ്ടണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."