HOME
DETAILS

100 കോടി മുടക്കി കേരളത്തില്‍നിന്ന് വെള്ളം കടത്താന്‍ പദ്ധതി തയാറാക്കി തമിഴ്‌നാട്

  
backup
January 30 2019 | 19:01 PM

100-crore32132223

 

#വി.എം ഷണ്‍മുഖദാസ്
പാലക്കാട്: പെരിയാര്‍ നദീതടത്തിലെ അപ്പര്‍ നീരാറിലും ആനമലയാറിലുമെത്തുന്ന വെള്ളം പറമ്പിക്കുളം ആളിയാര്‍ കാറിനു വിരുദ്ധമായി കടത്താന്‍ പദ്ധതിയുമായി തമിഴ്‌നാട്. 40 കിലോ മീറ്റര്‍ ദൂരം ടണല്‍ നിര്‍മിച്ച് കേരളത്തിലെ വെള്ളം തിരുമൂര്‍ത്തി ഡാമിലെത്തിക്കാനാണ് പദ്ധതി. ഇതിനായി 100 കോടിയോളം രൂപയാണ് തമിഴ്‌നാട് മുടക്കുന്നത്.
തമിഴ്‌നാട് നിയമസഭയില്‍ പൊള്ളാച്ചി എം.എല്‍.എയും ഡെപ്യൂട്ടി സ്പീക്കറുമായ പൊള്ളാച്ചി ജയരാമന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പളനിസ്വാമി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പദ്ധതി നടപ്പിലായാല്‍ അപ്പര്‍, ലോവര്‍ ഷോളയാര്‍ ഡാമുകളില്‍ മഴക്കാലത്ത് അധികമായി ലഭിക്കുന്ന വെള്ളം കിട്ടാതാവും. ടണല്‍ വഴി വെള്ളം തിരിച്ചുവിട്ട് നാലരലക്ഷം ഏക്കറിലെ നെല്‍കൃഷിക്ക് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതിന്റെ പഠനം പൂര്‍ത്തിയാക്കി. വരുന്ന ബജറ്റില്‍ പദ്ധതി അവതരിപ്പിച്ച് നിര്‍മാണം ആരംഭിക്കാനാണ് നീക്കം.
അപ്പര്‍ നീരാറില്‍ ഇപ്പോള്‍തന്നെ കരാറിനു വിരുദ്ധമായി തമിഴ്‌നാട് വെള്ളം ചോര്‍ത്തുന്നുണ്ട്. ചാലക്കുടി പുഴയിലേക്കു മഴക്കാലത്ത് അധികമായി ഒഴുകിയെത്തുന്ന വെള്ളം മിനി അണക്കെട്ട് നിര്‍മിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ തമിഴ്‌നാട് തടസപ്പെടുത്തിയിട്ടുണ്ട്. ഇതിനുതാഴെ ആനമലയാറില്‍ ഒരു മിനി അണക്കെട്ടുകൂടി നിര്‍മിച്ചാല്‍ മഴക്കാലത്തെ അധികജലം കേരളത്തിലേക്കെത്താത്ത അവസ്ഥയുണ്ടാകും.
ആനമലയാറില്‍ അണ കെട്ടാനുള്ള അനുമതിക്കായി തമിഴ്‌നാട് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും കേരളം അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ കേരളത്തിന്റെ അനുമതിക്കു കാത്തുനില്‍ക്കാതെ പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സഹായത്തോടെ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് നീക്കം. പെരിയാര്‍ തടത്തിലെ ഇടമലയാര്‍ അണക്കെട്ട് കമ്മിഷന്‍ ചെയ്തതിനു ശേഷമേ ആനമലയറിനു കുറുകെ വിയര്‍ കെട്ടി തമിഴ്‌നാട്ടിലേക്ക് വെള്ളമെടുക്കാന്‍ പാടുള്ളൂവെന്ന് കരാറില്‍ പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും ബാധകമല്ലെന്ന നിലപാടിലാണ് തമിഴ്‌നാട്. 2025 ആവുമ്പോഴേക്കും ടണല്‍ നിര്‍മിച്ച് തിരുമൂര്‍ത്തി ഡാമില്‍ വെള്ളമെത്തിക്കാനാണ് പദ്ധതി.പുതിയപദ്ധതി നടപ്പിലാക്കുന്നതിലൂടെ തമിഴ്‌നാടിന് രണ്ടു ടി.എം.സി ജലം അധികമായി ലഭിക്കും. ചാലക്കുടി, ഭാരതപ്പുഴകളിലേക്കു വരേണ്ട വെള്ളമാണ് പദ്ധതിയിലൂടെ തമിഴ്‌നാട് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് ഭാരതപ്പുഴ പുനരുജ്ജീവന കൂട്ടായ്മ ചെയര്‍മാന്‍ അഡ്വ. എസ്. കൊച്ചുകൃഷ്ണന്‍ സുപ്രഭാതത്തോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago