HOME
DETAILS

വരള്‍ച്ച: ജില്ലയില്‍ നശിച്ചത് 300 ഹെക്ടറിലധികം നെല്‍കൃഷി

  
backup
March 07 2017 | 21:03 PM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b6%e0%b4%bf


മലപ്പുറം: വരള്‍ച്ച രൂക്ഷമായതോടെ ജില്ലയിലെ കാര്‍ഷികമേഖല വരള്‍ച്ചയുടെ പിടിയില്‍. നെല്ലും പച്ചക്കറിയും നാണ്യവിളകളും ഉള്‍പ്പെടെയുള്ള എല്ലാ കൃഷികളും ഉണങ്ങിനശിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഹെക്ടര്‍കണക്കിന് കൃഷികള്‍ നശിച്ചതായാണ് കൃഷിവകുപ്പിന്റെ റിപ്പോര്‍ട്ട്.
കൂടുതല്‍ നാശം നെല്‍കൃഷിക്കാണ്. ആകെ 300 ഹെക്ടടറിലധികം നെല്‍കൃഷിയാണ് വരള്‍ച്ചമൂലം നശിച്ചിരിക്കുന്നത്. ഇതു ജില്ലയില്‍ ആകെയുള്ള നെല്‍കൃഷിയുടെ അറുപത് ശതമാനത്തോളം വരും. ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കൃഷിനാശം കൂടുമെന്നാണ് അധികൃതര്‍ പറയുന്നത്. സംസ്ഥാനത്ത് പാലക്കാട്, വയനാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് നെല്‍കൃഷി കൂടുതല്‍ നശിച്ചിരിക്കുന്നത്. നെല്ല് കഴിഞ്ഞാല്‍ കൂടുതല്‍ നാശമുണ്ടായിരിക്കുന്നത് പച്ചക്കറി കൃഷിക്കാണ്. കമുക്, വാഴ തുടങ്ങിയവയും വ്യാപകമായി നശിച്ചിട്ടുണ്ട്. വെള്ളമില്ലാതെ ഉണങ്ങിനശിക്കുന്നതിനൊപ്പം വിളവും ഗണ്യമായി കുറയുന്നുണ്ട്. വരും ദിവസങ്ങളില്‍ വരള്‍ച്ച രൂക്ഷമാകുന്നതോടെ കൂടുതല്‍ കൃഷിനാശം സംഭവിക്കാനാണ് സാധ്യത. കൂഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിനുള്ള സഹായധനമായി ജില്ലയ്ക്ക് ഇതുവരെ ഒന്നരക്കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 75 ലക്ഷം രൂപ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago