HOME
DETAILS

ഏനാന്തി പാലം: അധികൃതര്‍ സര്‍വേ നടത്തി

  
backup
March 07 2017 | 21:03 PM

%e0%b4%8f%e0%b4%a8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8

നിലമ്പൂര്‍: കരിമ്പുഴക്കു കുറുകെ ഏനാന്തി പാലം നിര്‍മാണത്തിനു മുന്നോടിയായി റവന്യു വകുപ്പ് പ്രാഥമിക സര്‍വേ നടത്തി. പാലത്തോടനുബന്ധിച്ച് അപ്രോച്ച് റോഡ് നിര്‍മാണത്തിനായി ഏറ്റെടുക്കേണ്ട സ്ഥലവുംമറ്റും തിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിലമ്പൂര്‍ വില്ലേജ് ഓഫിസര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചത്.
നിലവില്‍ ആറു മുതല്‍ എട്ടു മീറ്റര്‍ വരെയാണ് റോഡിന്റെ ഈ ഭാഗത്തെ വീതി. അപ്രോച്ച് നിര്‍മാണത്തിന് കൂടുതല്‍ സ്ഥലം ആവശ്യമായി വരികയാണെങ്കില്‍ വിട്ടുകൊടുക്കാന്‍ പ്രദേശവാസികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പാലം നിലവില്‍ വന്നാല്‍ ഏനാന്തി, പുല്ലഞ്ചേരി, ചക്കപ്പാലി, കൊങ്ങമ്പാടം, മാങ്കുത്ത്, പാത്തിപ്പാറ, പനമണ്ണ, പള്ളിക്കുത്ത് തുടങ്ങി നിലമ്പൂര്‍ നഗരസഭ, ചുങ്കത്തറ, കരുളായി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ ആളുകളുടെ യാത്രാ ദുരിതത്തിന് ആശ്വാസമാവും.
റോഡ് നിര്‍മാണത്തിന് അധികം സ്ഥലം ഏറ്റെടുക്കേണ്ടതായി വരില്ലെന്നാണ് വില്ലേജ് അധികൃതരുടെ പ്രാഥമിക നിഗമനം. പുഴയുമായി ചേരുന്നിടത്ത് റോഡിന് 15 മീറ്ററോളം സ്ഥലമുണ്ട്. വില്ലേജ് ഓഫിസര്‍ക്ക് പുറമെ ഫീല്‍ഡ് അസിസ്റ്റന്റ് വി പ്രഭാകരന്‍, വി റജീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഏനാന്തിപാലത്തിന് ബജറ്റില്‍ എട്ടു കോടിയുടെ നിര്‍മാണ പ്രവൃത്തിക്ക് ടോക്കണ്‍ പ്രൊവിഷന്‍ ലഭിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago