സഫാമക്ക-റെഡ് സ്റ്റാർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിനു തുടക്കം
റിയാദ് : റിയാദ് റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സഫാമക്ക കപ്പിനുവേണ്ടിയുള്ള പ്രഥമ ദ്വിദിന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കമായി. ന്യൂ സനയ്യ ഇസ്‌കാനിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. കെ വാസുവേട്ടൻ മെമ്മോറിയൽ വിന്നേഴ്സ് പ്രൈസ് മണിക്കും, കൂഫി ബ്രോസ്റ്റഡ് റണ്ണേഴ്‌സ് പ്രൈസ് മണിക്കും വേണ്ടിയുള്ള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ റിയാദിലെ പതിനാറ് പ്രമുഖ ടീമുകളാണ് പങ്കെടുക്കുന്നത്.
ഉദ്‌ഘാടന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ റിയാസ് പള്ളത്ത് അധ്യക്ഷത വഹിച്ചു. കേളി കലാസാംസ്കാരിക വേദി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ ഉദ്‌ഘാടനം ചെയ്തു. ഹസ്സൻ പുന്നയൂർ, പ്രസാദ്, സൈഫു കരുളായി, ബഷീർ ചേലമ്പ്ര, ഷമീർ കുന്നുമ്മൽ, സുധാകരൻ കല്ല്യാശ്ശേരി സംസാരിച്ചു. കൺവീനർ രാജേഷ് ചാലിയാർ സ്വാഗതവും ട്രഷറർ ഫക്രുദ്ദീൻ നന്ദിയും പറഞ്ഞു. ഫൈനൽ മത്സരങ്ങൾ മാർച്ച് 13ന് ഇസ്‌കാനിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ സ്റ്റേഡിയത്തിൽ അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."