HOME
DETAILS

പൗരത്വ നിഷേധത്തിലെ സമരരീതി

  
backup
March 09 2020 | 19:03 PM

women-participation-in-caa-protest-and-controversy2020-march

 

പൗരത്വ നിയമ ഭേദഗതിക്കെതിരേ സംസ്ഥാന വ്യാപകമായി മുസ്‌ലിംകള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ വിഷയത്തിലെ ഗൗരവം നഷ്ടപ്പെടുന്ന വിധം ആഘോഷ രൂപത്തിലോ ഇസ്‌ലാമിക ആശയങ്ങള്‍ക്ക് വിരുദ്ധമോ ആകരുതെന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ പ്രമുഖര്‍ പ്രതികരിക്കുന്നു.

സമരങ്ങള്‍ പ്രഹസനമാക്കരുത്:
സയ്യിദ് മുഹമ്മദ് ജിഫ്‌രി
മുത്തുക്കോയ തങ്ങള്‍
(സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് )

പൗരത്വ സമരത്തിന്റെ പേരില്‍ ചില സ്ഥലങ്ങളില്‍ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. പൗരത്വം നഷ്ടപ്പെട്ട് ഒരു വിഭാഗം ജന്മനാട്ടില്‍ നിന്ന് ആട്ടിപ്പായിക്കപ്പെടുക എന്നത് വിശ്വാസിയെ കൂടുതല്‍ ചിന്തിപ്പിക്കേണ്ടതും ദൈവിക പരീക്ഷണമായി കണ്ട് സ്രഷ്ടാവിലേക്ക് കൂടുതല്‍ അടുക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കേണ്ടതുമാണ്.


സമരഭൂമി നാടകവും ഡാന്‍സും സംഗീതവും ആയി മാറിക്കൂടാ. ഭരണാധിപന്മാരുടെ കണ്ണ് തുറപ്പിക്കുന്ന പോരാട്ടമാകണമത്. സമരത്തെ പ്രഹസനമാക്കുന്ന രീതിയിലേക്ക് പരിവര്‍ത്തക്കപ്പെടുന്നത് ഭരണവര്‍ഗത്തെ സന്തോഷിപ്പിക്കുന്നതാണ് എന്ന തിരിച്ചറിവ് നമുക്ക് വേണം. സ്ത്രീകളെ വലിച്ചിഴച്ച് സമരം ചെയ്താലേ വിജയിക്കൂ എന്നത് ഭീരുത്വമാണ്. രാത്രി കാലങ്ങളില്‍ പോലും സ്ത്രീകളുമായി ഇടകലരുന്ന വേദികളും സദസുകളും പരീക്ഷണങ്ങളുടെ തീക്ഷ്ണത വര്‍ധിപ്പിക്കുകയേ ഉള്ളൂ. ആഭാസകരമായി സമരങ്ങളെ മാറ്റാതെ അധികാരി വര്‍ഗത്തിന്റെ അനീതിക്കെതിരേയുള്ള പോരാട്ടമായി ശക്തമായി സമരരംഗത്തിറങ്ങാന്‍ എല്ലാവരും തയാറാകണം.

സമരങ്ങള്‍ ഉത്സവങ്ങളാക്കരുത്:
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
(സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ
ജന. സെക്രട്ടറി)

സമരത്തിന്റെ ശൗര്യം കെടുത്തുന്ന രീതിയില്‍ പൗരത്വ സമരത്തെ താഴ്ത്തരുത്. മുസ്‌ലിം സംഘടനകള്‍ നടത്തുന്ന സമരരീതികളില്‍ ഇസ്‌ലാമിക കാഴ്ചപ്പാടുകള്‍ ചോര്‍ന്ന് പോകാന്‍ പാടില്ല. സ്ത്രീകളെ സമരരംഗത്തിറക്കേണ്ട ആവശ്യം ഇല്ല. ആഘോഷമാക്കി സമരത്തെ മാറ്റുന്നത് അപഹാസ്യമാണ്. ഈ വിഷയത്തില്‍ സൂക്ഷമത പാലിക്കണം. മുസ്‌ലിമിന്റെ ഇസ്സത്ത് മതനിയമങ്ങള്‍ നിലനിര്‍ത്തി ജീവിക്കുന്നതിലൂടെയാണ്. നിയ്യത്ത് നന്നായാല്‍ പ്രതിഫലാര്‍ഹമാകുന്ന ഒരു ആരാധനയാണ് ഈ സമരങ്ങളെന്ന് നാം തിരിച്ചറിയണം. സമരങ്ങള്‍ സംഗീതാസ്വാദനവും ഉത്സവങ്ങളുമായി മാറരുത്. പോരാട്ടങ്ങള്‍ വിജയിക്കുന്നതിന് ഇലാഹീ സഹായങ്ങള്‍ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് സമരരംഗത്ത് നാം സജീവമാകം. അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും പ്രാര്‍ഥനാ നിരതരാകാനും തയാറാകണം.

മത വിരുദ്ധ രീതികള്‍ ഒഴിവാക്കണം: സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ്
തങ്ങള്‍ പാണക്കാട്
(ഖാസി, കോഴിക്കോട്)

ശറഇന്ന് വിരുദ്ധമായി നടക്കുന്ന സമരരീതികളെ പ്രോത്സാഹിപ്പിക്കാനാകില്ല. അത്തരം പ്രവണതകളില്‍ നിന്ന് മുസ്‌ലിംകള്‍ വിട്ട് നില്‍ക്കണം. സമരരംഗത്ത് സ്ത്രീകളുടെ അതിപ്രസരം സമരത്തിന്റെ ഊര്‍ജം നശിപ്പിക്കും. മറ്റുള്ളവര്‍ ചെയ്യുന്നതെല്ലാം അനുകരിക്കുന്നത് വിശ്വാസിക്ക് ഗുണകരമാകില്ല. ഉദ്ദേശ ശുദ്ധിയോടെ സമരരംഗത്ത് സജീവമാകലാണ് വിശ്വാസികള്‍ക്ക് രക്ഷാമാര്‍ഗം.

ആറു മണിക്ക് ശേഷമുള്ള
പരിപാടികള്‍ ഒഴിവാക്കണമെന്നാണ്
മാര്‍ഗരേഖ: അഡ്വ. നൂര്‍ബീന റഷീദ്
(വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി)

വൈകിട്ട് ആറ് മണിക്ക് ശേഷമുള്ള പരിപാടികള്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ ഒഴിവാക്കണമെന്നാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വനിതാ ലീഗ് രൂപീകരണ സമയത്ത് നല്‍കിയ മാര്‍ഗരേഖയില്‍ പറയുന്നത്. വനിതാ ലീഗ് രൂപീകരിക്കപ്പെട്ട സമയത്ത് അതിനു നേതൃത്വം നല്‍കിയത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. അന്നു ഞങ്ങള്‍ക്ക് നല്‍കിയ ഒരു മാര്‍ഗരേഖയുണ്ട്. പാര്‍ട്ടി പത്രത്തില്‍ അതു വന്നിരുന്നു. അതനുസരിച്ചാണ് നാളിതുവരെ വനിതാ ലീഗ് പ്രവര്‍ത്തിച്ചത്.


സംഘടനാ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ വനിതാ ലീഗിന്റെ പ്രവര്‍ത്തകര്‍ ആറു മണിക്ക് ശേഷം പരിപാടികള്‍ ഒഴിവാക്കണം എന്നാണ് അന്നു നല്‍കിയ മാര്‍ഗരേഖ. ആ മാര്‍ഗരേഖ പാര്‍ട്ടി ഇന്നുവരെ തിരുത്തിയിട്ടില്ല. ഞാന്‍ സംസ്ഥാന കമ്മിറ്റിക്ക് നേതൃത്വം നല്‍കിയ സമയത്ത് വനിതാ ലീഗ് പിന്തുടര്‍ന്നിരുന്നതും അതാണ്. വനിതാ ലീഗ് ദേശീയ കമ്മിറ്റിക്ക് കീഴിലാണ് സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ശിഹാബ് തങ്ങള്‍ ആദ്യമായി പ്രഖ്യാപിച്ച വനിതാ ലീഗ് സംസ്ഥാന കമ്മിറ്റിയിലെ ഭാരാവാഹികളില്‍ പലരും നിലവിലെ സംസ്ഥാന കമ്മിറ്റിയിലുമുണ്ട്. ദേശീയ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ഈ മാര്‍ഗ രേഖയനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. സത്രീ, വ്യക്തി എന്ന നിലയില്‍ വ്യക്തിപരമായ അഭിപ്രായങ്ങളും പ്രവര്‍ത്തനങ്ങളും എല്ലാവര്‍ക്കും ആവാമെങ്കിലും നേതൃത്വം പ്രവര്‍ത്തന ചട്ടക്കൂട് നല്‍കിയിട്ടുണ്ടെങ്കില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഞാനടക്കം എല്ലാവരും അതു പാലിക്കണം.

സമരം പാര്‍ട്ടി പിന്തുണയോടെ:
അഡ്വ. പി. കുല്‍സു
(വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് )

വൈകീട്ട് ആറ് മണിക്ക് ശേഷമുള്ള പരിപാടികള്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ ഒഴിവാക്കണമെന്ന നിര്‍ദേശത്തെ കുറിച്ച് അറിയില്ല. അത്തരമൊരു നിര്‍ദേശം ഇതുവരെ ഞങ്ങള്‍ക്ക് പാര്‍ട്ടി നല്‍കിയിട്ടില്ല.എല്ലാ സമരങ്ങളും പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  7 hours ago