ജപ്പാന്‍ കുടിവെള്ളത്തിനായി ചെറുവണ്ണൂരില്‍ ആയിരങ്ങള്‍ ദീര്‍ഘകാലം കാത്തിരിക്കണം
ഫറോക്ക്: ജപ്പാന്‍ കുടിവെള്ളം കിട്ടാന്‍ ചെറുവണ്ണൂരൂകാര്‍ ഇനിയും ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരും. ജപ്പാന്‍ പദ്ധതി ചെറുവണ്ണൂര്‍ - നല്ലളം മേഖലയില്‍ കമ്മിഷനിങ് കഴിഞ്ഞാലും കോര്‍പ്പറേഷന്‍ 46-ാം ഡിവിഷനിലെ ആയിരങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കില്ല. ദേശീയപാതയ്ക്ക് കുറുകേ പൈപ്പിടുന്നതിനുളള അനുമതി ലഭിക്കാത്തതിനാല്‍ വിതരണ പൈപ്പുകള്‍ സ്ഥാപിക്കാന്‍ കഴിയാത്തതാണ് മറ്റുള്ള പ്രദേശങ്ങള്‍ക്കൊപ്പം ഇവിടെ കുടിവെള്ളമെത്തിക്കുന്നതിന് തടസമായത്. നിരവധി തവണ കോര്‍പ്പറേഷനിലും എം.എല്‍.എക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചു ജനം സമരത്തിനൊരുങ്ങുകയാണ്.
കുടിവെള്ളക്ഷാമം രൂക്ഷമായ ആമാം കുനിവയല്‍, വാപ്പാനയില്‍ താഴെ, ചെറുമനശ്ശേരിപറമ്പ്, പഷ്‌നിപ്പാടം, വെള്ളിലവയല്‍, കളത്തില്‍ തൊടി, മുണ്ട്യാര്‍വയല്‍, നാത്തൂനിപ്പാടം, എരുന്ത്പാലം, അറളായ് പടന്ന, മധുരബസാര്‍, നെല്ലോളി പടന്ന തുടങ്ങിയ പ്രദേശത്താണ് വിതരണത്തിനുള്ള പൈപ്പുകള്‍ സ്ഥാപിക്കാത്തത്.
നല്ലളം വ്യവസായ എസ്റ്റേറ്റിനു സമീപമുളള ഓവര്‍ഹെഡ് ടാങ്കില്‍നിന്നു പൈപ്പ് റഹ്മാന്‍ ബസാര്‍ വഴി ശാരദ മന്ദിരത്ത് എത്തിയിട്ടുണ്ട്. ഇവിടെനിന്നു മേല്‍ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാനാണ് ദേശീയ പാതയ്ക്കു കുറുകേ പൈപ്പിടണം. ഇതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും 5വര്‍ഷം റോഡ് പൊളിക്കാന്‍ പാടില്ലെന്നു നിബന്ധനയുളളതിനാല്‍ അനുമതി ലഭിക്കുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ കോര്‍പ്പറേഷന്റെയും എം.എല്‍.എയുടെയും നിരുത്തരവാദപരമായ നിലപാടാണ് വെളളമെത്തിക്കുന്നതിനു തടസമായി നില്‍ക്കുന്നതെന്നാണ് യു.ഡി.എഫിന്റെ ആരോപണം. ഫറോക്ക് മുനിസിപ്പാലിറ്റിയിലേക്ക് കുടിവെളളത്തിന്റെ മെയിന്‍ പൈപ്പ് കടന്നു പോകുന്നത് ബി.സി റോഡ്, നെല്ലോളി പടന്ന റോഡ് വഴിയാണ്. ഈ പൈപ്പ് കടന്നു പോകുന്ന മേഖലയിലും രൂക്ഷമായ കുടിവെളള ക്ഷാമമാണ് അനുഭവിക്കുന്നത്. ബേപ്പൂര്‍ മേഖലയിലെ വിതരണ പൈപ്പ് ചെറുവണ്ണൂരിന്റെ അതിര്‍ത്തിയായ തോണിച്ചിറയില്‍ വന്നു നില്‍ക്കുന്നുണ്ട്. ഇവിടെ നിന്നും പൈപ്പുകള്‍ സ്ഥാപിച്ചും കുടിവെളളം ഈ മേഖലകളിലേക്കെത്തിക്കാവുന്നതാണ്. ഇതിനൊന്നും തയാറാകാതെ അധികൃതര്‍ കാണിക്കുന്ന കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ 9.30ന് കോര്‍പ്പറേഷന്‍ ചെറുവണ്ണൂര്‍ - നല്ലളം സോണല്‍ ഓഫിസിനു മുമ്പില്‍ ജനകീയ ധര്‍ണ നടത്തും. ധര്‍ണ എം.കെ രാഘവന്‍.എം.പി ഉദഘാടനം ചെയ്യും.
ചെറുവണ്ണൂര്‍ - നല്ലളം മേഖലയില്‍ ഈ മാസം അവസനത്തോടെ കുടിവെളള വിതരണം ആരംഭിക്കാനുളള പ്രവര്‍ത്തികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഓവര്‍ ഹെഡ് ടാങ്കിലേക്ക് വിതരണ പൈപ്പുകള്‍ ബന്ധിപ്പിക്കലും ജങ്ഷനുകളെ കൂട്ടിയോജിപ്പിക്കുന്ന പ്രവര്‍ത്തിയുമാണ് ഇനി ബാക്കിയുളളത്. ഇതും കൂടി പൂര്‍ത്തിയായാല്‍ കുടിവെളള വിതരണം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."