കൊവിഡ് 19; ലോകാരോഗ്യ സംഘടനക്ക് സഊദി 10 ദശലക്ഷം ഡോളര്‍ നല്‍കും
റിയാദ്: കൊവിഡ് 19 വൈറസിനെതിരേ പോരാടാന്‍ ലോകാരോഗ്യ സംഘടനക്ക് 10 ദശലക്ഷം ഡോളര്‍ നല്‍കാന്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ഉത്തരവിട്ടു.
വൈറസ് ബാധ തടയുന്നതിന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷ (ഡബ്ല്യു.എച്ച്.ഒ) നാണ് ഇത്രയും തുക കൈമാറാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്. കൊറോണ വൈറസിനെ ചെറുക്കാന്‍ സഊദി അറേബ്യയും ലോകാരോഗ്യ സംഘടനയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
ഈ ശ്രമത്തെ പിന്‍തുണച്ചുകൊണ്ട് സഊദി അറേബ്യ ലോകാരോഗ്യ സംഘടനയ്ക്ക് 10 മില്യണ്‍ ഡോളര്‍ നല്‍കിയിട്ടുണ്ട്.
രോഗം പടരുന്നത് കുറയ്ക്കുന്നതിനും ആരോഗ്യപരമായ അടിസ്ഥാന സൗകര്യങ്ങള്‍ ദുര്‍ബലമായ രാജ്യങ്ങളെ പിന്‍തുണയ്ക്കുന്നതിനും അടിയന്തര നടപടികള്‍ നടപ്പിലാക്കുന്നതിനുമാണ് സഹായമെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ആഗോള ആരോഗ്യം സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരില്‍ നിന്നുള്ള ശക്തമായ സംഭാവന നല്‍കിയ പ്രവൃത്തി വളരെയധികം വിലമതിക്കുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."