റാണ കപൂറിന്റെ കേന്ദ്രങ്ങളില്‍ സി.ബി.ഐ റെയ്ഡ്, ഭാര്യക്കും മൂന്നു മക്കള്‍ക്കുമെതിരേ കേസ്
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറുമായി ബന്ധപ്പെട്ട ഏഴു കേന്ദ്രങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തി. റാണക്കെതിരേ സി.ബി.ഐ ചുമത്തിയ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
റാണയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും മുംബൈയിലെ ഏറ്റവും പ്രമുഖ കമ്പനിയായ ഡി.എച്ച്.എഫ്.എല്‍, ആര്.കെ.ഡബ്ല്യൂ, ഡോയ്ട്ട് അര്‍ബന്‍ വെഞ്ച്വേഴ്സ് തുടങ്ങിയ കമ്പനികളിലുമാണ് റെയ്ഡ് നടന്നത്. ഡി.എച്ച്.എഫ്.എല്ലിന്റെ ബാന്ദ്ര ഓഫിസില്‍ കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ബാങ്ക് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് റാണയുടെ ഭാര്യയ്ക്കും മൂന്നു പൊണ്കുട്ടികള്ക്കും എതിരേ സി.ബി.എ കേസ് രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് സി.ബി.ഐ റാണാ കപൂറിനും യെസ് ബാങ്ക് സി.ഇ.ഒയ്ക്കും റാണയുടെ കുടുംബവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഡോയ്ട്ട് അര്‍ബന്‍ വെന്‍ഞ്ച്വേഴ്സ് എച്ച്.എഫ്.എല്‍, ഡി.എച്ച്.എഫ്.എല്‍ പ്രൊമോട്ടര്‍ കപില്‍ വധാവനുമെതിരേ കേസെടുത്തത്.
കപൂര്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഡോയ്ട്ട് അര്‍ബന്‍ വെഞ്ച്വേഴ്സ് അനധികൃതമായി 600 കോടി രൂപ സമ്പാദിച്ചുവെന്നാണ് കേസ്. ഇ.ഡി കഴിഞ്ഞ ദിവസം റാണാ കപൂറിന്റെ ഡല്‍ഹിയിലെ മക്കളുടെയും വസതികളില്‍ റെയ്ഡ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."