പുതിയ സ്വിഫ്റ്റ് അവതരിപ്പിച്ചു, അടുത്ത വര്‍ഷം ഇന്ത്യയിലെത്തും
മാരുതി സുസുക്കിയുടെ കാര്‍ വിപണിയിലെ മിന്നുംതാരമായ സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ പരിഷ്കരിച്ച പതിപ്പ് കമ്പനി അനാവരണം ചെയ്തു. എന്നാല്‍ കാര്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ ഇനിയും ഒരുപാട് കാത്തിരിക്കണം.
മൂന്നാം തലമുറയില്‍പ്പെട്ട പുതിയ സ്വിഫ്റ്റ് ഹേര്ട്ടെക്റ്റ് പ്ലാറ്റ്ഫോമിലാണ് അവതരിപ്പിക്കുന്നത്. അതായത് ഭാരം കുറഞ്ഞതും എന്നാല്‍ വളരെ ഉറപ്പുള്ളതുമായ സെഗ്മെന്റില്‍ പെട്ടതാണിത്. നിവിലുള്ള സ്വിഫ്റ്റിനേക്കാള്‍ 120 കിലോഗ്രാം ഭാരം കുറവാകും ഇതിന്. 840 കി.ഗ്രാം ഭാരമാണ് പുതിയ കാറിന്.
സുരക്ഷാ മാനദണ്ഡങ്ങില് വളരെയേറെ പരിഷ്കരിച്ച പതിപ്പാകും പുതിയ സ്വിഫ്റ്റ്. 2004ല്‍ മാരുതി അവതരിപ്പിച്ച സ്വിഫ്റ്റ് ഇതിനോടകം 1.5 മില്ല്യണ്‍ കാറുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. മോണോകുലാര്‍ ക്യാമറ,ലേസര്‍ സെന്‍സറുകള്‍,ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ് സിസ്റ്റം,മില്ലിമീറ്റര്‍ വേവ് റഡാര്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള് എന്നിവയാണ് 2018 ഫെബ്രുവരിയില്‍ പുറത്തിറങ്ങുന്ന ഇവന്റെ പ്രത്യേകതകള്‍. ഇന്ധനക്ഷമതയുടെ കാര്യത്തിലും ഇത് ഏറെ മുന്നിലാണെന്നാണ് കമ്പനിയുടെ അവകാശ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."