HOME
DETAILS

കാമുകിയുടെ മകളെ പീഡിപ്പിച്ച സംഭവം; പ്രതിയെ തെളിവെടുപ്പിന് കസ്റ്റഡിയില്‍ വാങ്ങി

  
backup
January 31 2019 | 04:01 AM

%e0%b4%95%e0%b4%be%e0%b4%ae%e0%b5%81%e0%b4%95%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%95%e0%b4%b3%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa-2

ചാവക്കാട്: കാമുകിയുടെ ഒന്‍പത് വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. എടക്കഴിയൂര്‍ നാലാം കല്ല് സെന്ററില്‍ പച്ചക്കറി വ്യാപാരിയായ അകലാട് കാട്ടിലെപള്ളി സ്വദേശി കല്ലുവളപ്പില്‍ അലിയേയാണ് (50) ചാവക്കാട് എസ്.ഐ ജി. ജയകുമാര്‍ ,കെ.വി മാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തിയത്.
ബാലികയെ കാമുകിയായ മാതാവിന്റെ ഒത്താശയോടെ പീഡനത്തിന് വിധേയമാക്കിയത് കൂടാതെ ഭീഷണിപെടുത്തി ആഭരണങ്ങള്‍ അഴിച്ചു വാങ്ങിയെന്നുമാണ് ഇയാള്‍ക്കെിരെയുള്ള പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് റിമാന്‍ഡില്‍ കഴിയുന്ന അലിയെ തെളിവെടുപ്പിന് കസ്റ്റഡിയില്‍ വാങ്ങിയത്. ചാവക്കാട്, പുന്നയൂര്‍ മേഖലയിലെ രണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍ തെളിവെടുപ്പ് നടത്തിയപ്പോള്‍ ഇയാള്‍ പണയം വെച്ച മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കാനായി. ഇത് കൂടാതെ ബാലികയെ പീഡിപ്പിക്കാന്‍ കഴുത്തില്‍ വച്ച് ഭീഷണിപെടുത്തിയ കത്തി പീഡനം നടന്ന വീടിന്റെ കോഴിക്കൂട്ടില്‍ നിന്നും പൊലിസ് കണ്ടെടുത്തു.
കാമുകിയുമായി ഒന്‍പത് വര്‍ഷമായുള്ള രഹസ്യ ബന്ധത്തെക്കൂടാതെയാണ് അവരുടെ മകളെയും പീഡിപ്പിക്കാന്‍ തുടങ്ങിയത്. കത്തി കഴുത്തില്‍ വെച്ചു കൊന്നുകളയുമെന്ന് ഭീക്ഷണിപെടുത്തിയാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നത്. രണ്ടാഴ്ച മുന്‍പ് അലിയെ യുവതിയുടെ ഭര്‍തൃമാതാവും ബന്ധുക്കളും ചേര്‍ന്നാണ് രാത്രി യുവതിയുടെ മുറിയില്‍ നിന്നും പിടിക്കൂടി പൊലിസില്‍ ഏല്‍പ്പിച്ചത്.
സി.ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അലിയെയും യുവതിയെയും, അറസ്റ്റു ചെയ്തത്. യുവതി വിയൂര്‍വനിതാ ജയിലില്‍ കഴിയുകയാണ്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയുടെ പ്രസവവും കുഞ്ഞിന്റെ പൊക്കിള്‍ കൊടി മുറിക്കുന്നതും ചിത്രീകരിച്ച് ചാനലില്‍; തമിഴ് യുട്യൂബര്‍ നിയമക്കുരുക്കില്‍

National
  •  2 months ago
No Image

സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും; മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; മുന്നറിയിപ്പ് സൈറണ്‍, തെല്‍ അവീവില്‍ അടിയന്തരാവസ്ഥ

International
  •  2 months ago
No Image

കോണ്‍ഗ്രസിന് പുതിയ തലവേദനയായി ഷാനിബ്; പാലക്കാട് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  2 months ago
No Image

മുംബൈ ഭീകരാക്രമണം: തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും 

International
  •  2 months ago
No Image

യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടര്‍, നവീനുമായി ഉണ്ടായിരുന്നത് നല്ലബന്ധം

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലിസിന് കൈമാറി

Kerala
  •  2 months ago
No Image

' നിങ്ങളില്‍ ഞങ്ങള്‍ ഭഗത് സിങ്ങിനെ കാണുന്നു'അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം 

National
  •  2 months ago
No Image

യു.പിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു മരണം

National
  •  2 months ago
No Image

ഇറാനെതിരെ ശക്തമായ ആക്രമണത്തിന് ഇസ്‌റാഈല്‍ കോപ്പു കൂട്ടുന്നു - റിപ്പോര്‍ട്ട് 

International
  •  2 months ago