HOME
DETAILS

തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം

  
backup
March 08 2017 | 18:03 PM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%af%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d

വരള്‍ച്ച അതിശക്തമാകുകയാണ്. അത്യുഷ്ണം ജലാശയങ്ങളെല്ലാം വറ്റി വരളുന്നതിനു കാരണമായിട്ടുണ്ട്. ജലക്ഷാമം ഉണ്ടാക്കുന്നതിന് നേരിട്ടോ അല്ലാതെയോ നാം തന്നെയാണ് കാരണക്കാര്‍. കോരിച്ചൊരിയുന്ന മഴവെള്ളം സംഭരിക്കുന്നതിന് യുക്തിപൂര്‍വമായ കാര്യങ്ങള്‍ നാം ചെയ്യുന്നില്ല.
പലയിടത്തും മഴക്കാലത്ത് വെള്ളം കൊണ്ടുളള പ്രയാസങ്ങളും വേനലില്‍ വരള്‍ച്ചയും ജനങ്ങള്‍ അനുഭവിക്കുന്നു.

വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ സൗജന്യ ജലവിതരണം ആരംഭിച്ചിട്ടുണ്ട്. അഭിനന്ദനാര്‍ഹം തന്നെ. ഇങ്ങനെയുള്ള കരുണവറ്റാത്തവരുടെ പ്രവര്‍ത്തനങ്ങളാണ് ഭൂമിയില്‍ മനുഷ്യത്വം നിലനില്‍ക്കുന്നുവെന്നതിന് പ്രത്യക്ഷതെളിവുകള്‍. പക്ഷേ, ഇവരുടെ സേവനങ്ങള്‍ എത്ര കാലം ലഭ്യമാകുമെന്ന് പറയാനാവില്ല.

മറ്റൊരു വേദനാജനകമായ കാര്യം ചിലയാളുകള്‍ ജീവാമൃതായ ജലം ശേഖരിച്ചു വില്‍പന നടത്തുന്നുവെന്ന ദുഃഖകരമായ യാഥാര്‍ഥ്യമാണ്. തന്റെ സഹോദരന്റെ ശ്വാസവായുവിനു വിലയിടുന്ന കാലവും അതിവിദൂരമല്ലാതെ പ്രതീക്ഷിക്കാം. ഉപകാരം ചെയ്യുന്നില്ലെങ്കിലും കൊള്ളലാഭമെടുക്കുന്നതെങ്കിലും ഒഴിവാക്കി കൂടേ.

ജലവിതരണാധികാരം തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളോ അംഗങ്ങളോ നടത്തുന്നതാണ് ഉചിതം. ഭരണകൂടം കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാ ജനങ്ങള്‍ക്കും വെള്ളം എത്തിക്കണം. പൈപ്പു വെള്ളം മാത്രമല്ല വാഹനങ്ങളില്‍ വിതരണം ചെയ്യുന്നതും കിണറുകള്‍ ശുചീകരിച്ച് വിതരണം നടത്തുന്നതും പഞ്ചായത്ത് മുഖാന്തരമാകണം.

ഓരോ പ്രദേശങ്ങളിലും അവിടത്തെ ക്ലബ്ബുകളുടെയോ യുവജന കൂട്ടായ്മയുടെയോ സഹായം ലഭ്യമാക്കാം എന്നല്ലാതെ പ്രദേശത്തുകാര്‍ സ്വയം പിരിവെടുത്ത് ചെയ്യേണ്ടതോ സ്വകാര്യ വ്യക്തികള്‍ക്ക് പ്രതിഫലം നല്‍കി നേടിയെടുക്കേണ്ടതോ അല്ല ഇത്തരം കാര്യങ്ങള്‍.
കുടിക്കാനും ശുചീകരണത്തിനും കൃഷിക്കുമെല്ലാം ഈ അവകാശങ്ങള്‍ നിലനില്‍ക്കുന്നു. വില്ലേജ് ഓഫിസറെക്കൊണ്ടോ മറ്റോ വരള്‍ച്ചാ ബാധിത മേഖലകള്‍ കണ്ടെത്തി സഹായം ലഭ്യമാക്കണം.

ജല വിതരണം നടത്തുന്ന സ്വകാര്യ ഏജന്‍സികളുടെ കൊള്ളലാഭമെടുക്കുന്നത് ഇതു വഴി തടയാം. അതുപോലെ ശുദ്ധമായ ജല ലഭ്യത ഉറപ്പാക്കാം. പലയിടങ്ങളിലും മലിന ജലം വിതരണം ചെയ്തതു രോഗങ്ങള്‍ പടരുന്നതിനു കാരണമായിട്ടുണ്ട്.
സന്നദ്ധ സേവനമായി ജല വിതരണം നടത്തുന്നവര്‍ പുഞ്ചിരി പോലും പ്രതിഫലമായി പ്രതീക്ഷിക്കരുത്. നല്ല സേവനം അധികാരികള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും അവരുടെ കടമകളെക്കുറിച്ചും ജനങ്ങളുടെ അവസ്ഥയെക്കുറിച്ചും ബോധ്യമുണ്ടാക്കലാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അധികാരികളുടെ കണ്ണ് തുറപ്പിക്കണം.

ജലസംരക്ഷണം, മഴവെള്ള സംഭരണം, പൊതു ടാപ്പുകള്‍, ജലവിനിയോഗം, ജലസംരക്ഷണം തുടങ്ങിയകാര്യങ്ങളില്‍ ബോധവത്കരണം നടത്തണം. ഈ വരള്‍ച്ചാ കാലമെങ്കിലും ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ ഗൗരവത്തിലെടുക്കാന്‍ സഹായിക്കട്ടെ.

പി.എ. മുഹമ്മദ് അശ്‌റഫ്,
പുളിക്കല്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  9 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  25 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  4 hours ago