HOME
DETAILS

പദവികള്‍ കാത്ത് മടുത്ത്

  
backup
March 10 2020 | 19:03 PM

%e0%b4%aa%e0%b4%a6%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നേതൃപദവിയില്‍ പ്രമുഖനും പഴയ രാഹുല്‍ ബ്രിഗേഡില്‍ അംഗവുമൊക്കെയാണെങ്കിലും മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ ജനപിന്തുണയുള്ള നേതാവല്ല ജ്യോതിരാദിത്യ സിന്ധ്യ. ഒരുകാലത്ത് ഗോളിയോര്‍ ഭരിച്ചിരുന്ന മറാത്ത രാജവംശത്തിന്റെ പിന്‍മുറക്കാരന് പഴയ താന്‍പോരിമയും ധാര്‍ഷ്ട്യവും ആവശ്യത്തിലധികമുണ്ട്.
പിതാവ് മാധവറാവു സിന്ധ്യ കോണ്‍ഗ്രസുകാരനായതിനാല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് എത്തിപ്പെട്ടതാണ് സിന്ധ്യ. 2001ല്‍ മാധവറാവു വിമാനാപകടത്തില്‍ മരിച്ചതോടെയാണ് ജ്യോതിരാദിത്യ രാഷ്ടീയത്തിലേക്ക് എത്തുന്നത്. തുടക്കത്തില്‍ ജയിച്ചെങ്കിലും പിതാവിന്റെ മണ്ഡലമായ ഗുനയില്‍ നിന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കൃഷ്ണപാല്‍ സിങ്ങിനോട് തോറ്റു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മുഖ്യമന്ത്രി പദവിക്കായി ചരടുവലിയും നടത്തി. എന്നാല്‍ പാര്‍ട്ടി വിശ്വസിച്ചത് മുതിര്‍ന്ന നേതാവ് കമല്‍നാഥിനെയാണ്.
ഉപമുഖ്യമന്ത്രി പദവിയോ കമല്‍നാഥ് തന്നെ കൈയാളുന്ന പാര്‍ട്ടി അധ്യക്ഷ പദവിയോ കിട്ടണമെന്നായിരുന്നു പിന്നീടുള്ള ആവശ്യം. എന്നാല്‍ അതുമുണ്ടായില്ല. ഒടുവില്‍ മധ്യപ്രദേശില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റെങ്കിലും കിട്ടാനായി ശ്രമം. ആകെയുള്ള രണ്ടു സീറ്റില്‍ ഒന്ന് ദിഗ്‌വിജയ് സിങ് ഉറപ്പാക്കിയിരുന്നു. രണ്ടാമത്തെ സീറ്റ് പ്രിയങ്കാഗാന്ധിക്കു നല്‍കണമെന്ന് പാര്‍ട്ടിയിലെ ചില നേതാക്കള്‍ കാംപയിന്‍ നടത്തിത്തുടങ്ങിയതോടെയാണ് സിന്ധ്യ പരസ്യമായി കലാപത്തിനിറങ്ങിയത്. 2002ലെ ഉപതെരഞ്ഞെടുപ്പില്‍ ഗുനയില്‍ നിന്ന ജയിച്ചായിരുന്നു സജീവ രാഷ്ട്രീയത്തിലേക്ക് സിന്ധ്യയുടെ വരവ്. 2004ലും 2014ലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് ശക്തിയാര്‍ജിച്ച കാലത്തു മാത്രമായിരുന്നു സിന്ധ്യയുടെ വിജയമെല്ലാം.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ബി.ജെ.പിയോടുള്ള സിന്ധ്യയുടെ താല്‍പര്യം കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചയായതാണ്. സിന്ധ്യയെ വിശ്വസിക്കരുതെന്ന് രാഹുല്‍ഗാന്ധിക്ക് ഉപദേശവും ലഭിച്ചിരുന്നു. ഗാന്ധി കുടുംബം സിന്ധ്യയെ സംശയത്തോടെയാണ് കണ്ടിരുന്നത്. അതോടെ രാഹുലിന്റെ വിശ്വസ്തരുടെ പട്ടികയില്‍ നിന്ന് സിന്ധ്യ പുറത്താകുകയും ചെയ്തു. കശ്മീരിനെ സംബന്ധിച്ച 370ാം വകുപ്പ് എടുത്തുകളഞ്ഞതടക്കമുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ് നിലപാടിനെതിരേ പരസ്യനിലപാടെടുത്ത സിന്ധ്യ നേതാക്കളുടെ സംശയങ്ങള്‍ ശരിവയ്ക്കുകയും ചെയ്തു. ഒരു ഘട്ടത്തില്‍ സിന്ധ്യയ്ക്ക് ഉത്തര്‍പ്രദേശിന്റെ ചുമതല കൊടുത്തപ്പോള്‍ പോലും പ്രിയങ്കയ്ക്കും അതേ ചുമതല നല്‍കിയിരുന്നു. മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ കമല്‍നാഥിനും ദിഗ്‌വിജയ് സിങ്ങിനുമുള്ള സ്വാധീനം സിന്ധ്യയ്ക്കുണ്ടായിരുന്നില്ല.
കമല്‍നാഥിനെതിരേ പാര്‍ട്ടിക്കുള്ളില്‍ കലഹം നയിച്ച സിന്ധ്യ ഒരു വിഭാഗം എം.എല്‍.എമാരെ കൂടെ നിര്‍ത്തുന്നതില്‍ വിജയിച്ചു. ബി.ജെ.പിയെ ചൂണ്ടിക്കാട്ടിയാണ് ഇവരെ കൂടെ നിര്‍ത്തിയതെന്ന് വ്യക്തമായിരുന്നു. കമല്‍നാഥ് സര്‍ക്കാരിനെ വിശ്വാസ വോട്ടെടുപ്പില്‍ വീഴ്ത്തി ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനായാല്‍ രാജിവച്ച എം.എല്‍.എമാരില്‍ ചിലര്‍ മന്ത്രിസഭയിലെത്തിയേക്കും. ബി.ജെ.പിക്കു മധ്യപ്രദേശില്‍ നിന്നു കിട്ടുന്ന രാജ്യസഭാ സീറ്റുകളിലൊന്നിലും കേന്ദ്രമന്ത്രി സ്ഥാനത്തിലുമാണ് സിന്ധ്യയുടെ കണ്ണ്. എന്നാല്‍ എം.എല്‍.എമാര്‍ രാജിവച്ചെങ്കിലും നിയമസഭാ സ്പീക്കര്‍ എന്‍.പി പ്രജാപതിയുടെ നിലപാട് നിര്‍ണായകമാണ്. സ്പീക്കര്‍ അംഗീകരിച്ചാല്‍ മാത്രമേ രാജി ഫലത്തില്‍ വരൂ. നിയമപ്രകാരം സ്പീക്കര്‍ക്കാണ് രാജിക്കത്ത് നല്‍കേണ്ടത്.
എന്നാല്‍ എം.എല്‍.എമാര്‍ കത്ത് നല്‍കിയത് ഗവര്‍ണര്‍ക്കാണ്. അന്വേഷണം നടത്തിയ ശേഷമേ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് സ്പീക്കര്‍ നിലപാടെടുത്താല്‍ കര്‍ണാടകയിലെ സാഹചര്യം മധ്യപ്രദേശിലുമുണ്ടാകും. എം.എല്‍.എമാര്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെടുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago