തഹിത് ചോങ്ങിന് കരാര്‍ നീട്ടി നല്കി യുനൈറ്റഡ്
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ യുവ വിങ്ങര്‍ തഹിത് ചോങ്ങിന് കരാര്‍ നീട്ടി നല്കി. 2022 വരെ ചീങ്ങിന് യുനൈറ്റഡില്‍ തുടരുന്നതിന് വേണ്ടി അധികൃതര്‍ അനുമതി നല്കി. കരാറിന്റെ അവസാന മാസങ്ങളിലാണ് ചോങ്ങ് എന്നതിനാല്‍ ഇറ്റാലിയന്‍ ക്ലബായ യുവന്റസ്, ഇന്റര്‍ മിലാന് തുടങ്ങിയര്‍ താരത്തെ ടീമിലെത്തിക്കുന്നതിന് വേണ്ടി ശ്രമം നടത്തിയിരുന്നു. എന്നാല്‍ യുനൈറ്റഡ് താരത്തെ വിട്ട് നല്‍കില്ല എന്ന് തീരുമാനിക്കുകയായിരുന്നു.
മാഞ്ചസ്റ്റര്‍ യുവനിരയിലെ പ്രധാന പ്രതീക്ഷകളില്‍ ഒന്നാണ് ചോങ്ങ്. മാഞ്ചസ്റ്ററില്‍ ചോങ്ങിന് വലിയ ഭാവിയുണ്ടെന്ന് യുനൈറ്റഡ് പരിശീലകന്
സോള്‍ഷ്യാര്‍ പറഞ്ഞു. യുനൈറ്റഡിനു വേണ്ട@ി 19 മത്സരങ്ങള്‍ ചോങ് കളിച്ചിട്ടു@ണ്ട്. അവസരങ്ങള്‍ മുതലെടുത്ത് ഫസ്റ്റ് ടീമിലെ സ്ഥിരാംഗം ആകാന്‍ ആണ് ഇപ്പോള്‍ ചോങ് ശ്രമിക്കുന്നത്. 2016ല്‍ ആണ് ചോങ്ങ് യുനൈറ്റഡില്‍ എത്തിയത്. വീണ്ടും യുനൈറ്റഡിന്റെ ഭാഗമാകാന്‍ അവസരം തന്നതില്‍ സന്തോഷമുണ്ടെന്നും ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ചോങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."