മലയോര മേഖലയില്‍ വാഹന പരിശോധന ശക്തമാക്കി
കാട്ടാക്കട: മലയോര മേഖലയില്‍ വാഹന പരിശോധന ശക്തമാക്കി. പൊലിസ്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവ സംയുക്തമായി ഇന്നലെ നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെയും നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവരേയും പിടികൂടി.
കാട്ടാക്കട താലൂക്കിലെ വിവിധ ഭാഗങ്ങളിലാണ് സംയുക്തമായ പരിശോധന നടത്തിയത്. കാട്ടാക്കട പൊലിസ് സബ് ഇന്‍സ്പെകര്‍ സജി, എക്സൈസ് ഇന്‍സ്പെക്ടര്‍ സുരൂപ്, മോട്ടോര്‍വാഹ വകുപ്പിന്റെ സ്പെഷ്യല്‍ സ്ക്വാഡ് എന്നിവരാണ് പരിശോധന നടത്തിയത്. രേഖകളില്ലാതെ ഓടിയതും, സീറ്റ് ബെല്‍റ്റ് ഹെല്‍മറ്റ് ധരിക്കാതെയും വാഹനങ്ങള്‍ ഓടിച്ചവരെയും പിടികൂടി. അമിത വേഗതയില്‍ അപകടകരമായി വാഹനം ഓടിക്കുന്നതും വാഹനങ്ങളില്‍ ലഹരിവസ്തുക്കള്‍ കടത്തുന്നതും ഉള്‍പ്പെടെ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സംയുക്തപരിശോധനയെന്ന് പൊലിസ് പറഞ്ഞു. ലഹരി വസ്തുക്കളുടെ കച്ചവടവും ഉപയോഗവും നടക്കുന്നതായ വ്യാപക പരാതിയെ തുടര്‍ന്ന് ഉന്നത അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."