HOME
DETAILS

ശാന്തിയാത്രയും സ്മൃതിസംഗമവുമായി രക്തസാക്ഷി ദിനം ആചരിച്ചു

  
backup
January 31 2019 | 06:01 AM

%e0%b4%b6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%ae%e0%b5%83%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%82

കൊല്ലം: രാഷ്ട്രപിതാവിന്റെ ദീപ്തസ്മരണകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രക്തസാക്ഷിദിനം ജില്ലയില്‍ സമുചിതമായി ആചരിച്ചു. രാവിലെ 7.30ന് ചിന്നക്കട പൊതുമരാമത്ത് റസ്റ്റ് ഹൗസിന് മുന്നില്‍ തുടങ്ങിയ ശാന്തിയാത്ര ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഫഌഗ് ഓഫ് ചെയ്താണ് ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമിട്ടത്. ഗാന്ധിയന്‍മാര്‍, കലാസാംസ്‌കാരികരാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍, വ്യാപാരിവ്യവസായി സംഘടനാ പ്രതിനിധികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സ്റ്റുഡന്റ് പൊലിസ്, എന്‍.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, എന്‍.എസ്.എസ് വള@ിയര്‍മാര്‍ തുടങ്ങിയവരാണ് കൊല്ലം ബീച്ചിലെ ഗാന്ധിപാര്‍ക്കില്‍ സമാപിച്ച ശാന്തിയാത്രയില്‍ പങ്കെടുത്തത്.ഗാന്ധി പ്രതിമയില്‍ ജില്ലാ കലക്ടര്‍ ഹാരാര്‍പണം നടത്തി. എ.ഡി.എം ബി. രാധാകൃഷ്ണന്‍, ഗാന്ധിയന്‍ സംഘടനാ പ്രതിനിധികളായ പോള്‍ മത്തായി, ജി.ആര്‍. കൃഷ്ണകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്, തഹസില്‍ദാര്‍ ടി.ആര്‍ അഹമ്മദ് കബീര്‍ എന്നിവരും പങ്കുചേര്‍ന്നു.
ഗാന്ധിസ്മൃതി സംഗമം ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സൗഹൃദ ജീവിതരീതിയെക്കുറിച്ചുള്ള ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് ഇന്ന് പ്രാധാന്യം ഏറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക്കില്‍ നിന്ന് മുക്തിനേടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗാന്ധിജിയുടെ വാക്കുകള്‍ പ്രചോദനമാകണം. ഇക്കാര്യത്തില്‍ വ്യക്തികളാണ് സ്വയം മാറേണ്ടത്. അതുവഴി സമൂഹത്തിലും രാജ്യത്താകെയും മാറ്റം കൊണ്ടു വരാന്‍ കഴിയുമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
എ.ഡി.എം ബി. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഗാന്ധി പീസ് ഫൗണ്ടേഷന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പോള്‍ മത്തായി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജി. പ്രതാവവര്‍മ തമ്പാന്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.
ഗാന്ധിയന്‍ സംഘടനകളെ പ്രതിനിധീകരിച്ച് എസ്. പ്രദീപ് കുമാര്‍ സംസാരിച്ചു. ഉമയനല്ലൂര്‍ ഗോവിന്ദരാജ് സര്‍വമത പ്രാര്‍ഥന നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്, തഹസില്‍ദാര്‍ ടി.ആര്‍. അഹമ്മദ് കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ഗാന്ധിയന്‍ സംഘടനാ പ്രതിനിധികളായ ജി.ആര്‍ കൃഷ്ണകുമാര്‍, കുരീപ്പുഴ ഷാനവാസ്, ബിജു, ഓമനക്കുട്ടി, അയത്തില്‍ സുദര്‍ശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ പ്രഭാതഭക്ഷണം നല്‍കി. ഹരിതചട്ടം പാലിച്ചായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago