തിടമ്പ്-2016 ഇന്ന്
മുതുകുളം: ബ്ലോക്ക് പഞ്ചായത്തിന്റെ തിടമ്പ്-2016 ഇന്നു വൈകിട്ട് മൂന്നിനു കരീലക്കുളങ്ങര ലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടക്കും. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളേയും സ്കൂളുകളേയും ആദരിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം മന്ത്രി ജി സുധാകരന് നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിബിന്‍ സി. ബാബു അധ്യക്ഷത വഹിക്കും.പട്ടികജാതി വിഭാഗത്തിലെ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ്പുകളും വിദേശതൊഴില്‍ തേടുന്ന യുവജനങ്ങള്‍ക്കുള്ള ധനസഹായങ്ങളും യു. പ്രതിഭാഹരി എംഎല്‍എ വിതരണം ചെയ്യും.
ആഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ 'പുസ്തക സഞ്ചി'യില്‍ അക്ഷരസ്നേഹികള്‍ക്ക് പുസ്തകങ്ങള്‍ നിക്ഷേപിക്കാം.വായന ദിനത്തോടനുബന്ധിച്ച് പതിനായിരം പുസ്തകങ്ങള്‍ ശേഖരിച്ച് വായന ശാലകള്‍ക്കും സ്കൂളുകള്‍ക്കും നല്‍കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് 'പുസ്തക സഞ്ചി'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."