HOME
DETAILS

ജില്ലാ പഞ്ചായത്ത് യോഗം: പദ്ധതി നിര്‍വഹണത്തില്‍ ക്രമക്കേടെന്ന്; പ്രതിപക്ഷം ഇറങ്ങിപ്പോയി

  
backup
January 31, 2019 | 6:40 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%aa-2

കാക്കനാട്: വികസന പദ്ധതികളുടെ നിര്‍വഹണത്തില്‍ ക്രമക്കേട് ആരോപിച്ചു ജില്ലാ പഞ്ചായത്ത് യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രസിഡന്റ് ആശാ സനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആലുവ ജെറിയാട്രിക് സെന്റര്‍ നിര്‍മാണോദ്ഘാടനമാണ് പ്രതിപക്ഷം ആദ്യം ഉന്നയിച്ചത്. പദ്ധതിയുടെ വിശദാംശങ്ങളും ഉദ്ഘാടന വിവരങ്ങളും അംഗങ്ങള്‍ അറിഞ്ഞില്ലെന്നായിരുന്നു പരാതി. വിദേശ ജോലിക്കു പട്ടികജാതി വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തതിലും ക്രമക്കേടുണ്ടെന്നു അവര്‍ ആരോപിച്ചു. റിഫൈനറിയില്‍ നിന്നു ലഭിച്ച 50 ലക്ഷം രൂപ ചെലവഴിച്ചതും സുതാര്യമായല്ലെന്നും ആക്ഷേപമുന്നയിച്ചു.
ആരോപണങ്ങള്‍ക്കെതിരെ ഭരണപക്ഷം തിരിച്ചടിച്ചതോടെ ബഹളം രൂക്ഷമായി. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം ഇറങ്ങിപ്പോയി.ജെറിയാട്രിക് സെന്റര്‍ വിഷയം നേരത്തെ ചര്‍ച്ച ചെയ്തതാണെന്നും പട്ടികജാതി വകുപ്പ് പത്ര പരസ്യം നല്‍കിയാണ് വിദേശത്തു പോകാനുള്ള കുട്ടികളെ കണ്ടെത്തിയതെന്നും റിഫൈനറിയില്‍ നിന്നു 50 ലക്ഷം രൂപ ലഭിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തിരുന്നതായും പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ബി.എ.അബ്ദുല്‍ മുത്തലിബ്, സി.കെ.അയ്യപ്പന്‍കുട്ടി, ജാന്‍സി ജോര്‍ജ്, സരള മോഹന്‍ കെ.എന്‍.സുഗതന്‍, ജോര്‍ജ് ഇടപ്പരത്തി, പി.എസ്.ഷൈല തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കവാടത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ധര്‍ണയും നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബോര്‍ഡിന്റെ നയപരമായ തീരുമാനങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക്; ഘടന നിയമപരമല്ലെന്ന് പ്രാഥമിക നിരീക്ഷണം

Kerala
  •  6 days ago
No Image

കൂടംകുളം ആണവനിലയത്തിന്റെ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നു; 19,000 ഫയലുകള്‍ ഡാര്‍ക്ക് വെബില്‍, സുരക്ഷാവീഴ്ച സ്ഥിരീകരിച്ച് റിലയന്‍സ്

Kerala
  •  6 days ago
No Image

ഇ20 ഇന്ധനം വില്ലനായി; രാജ്യത്തെ ആദ്യ വിധിയില്‍ വാഹന ഉടമയ്ക്ക് അനുകൂലമായി കോടതി ഉത്തരവ്

National
  •  6 days ago
No Image

അന്ന് മെസ്സിയുടെ കൈകളിലിരുന്ന ആ കുഞ്ഞ് ഇന്ന് എതിരാളി! ലോകകപ്പ് ഫൈനലിൽ മെസ്സിയും യമാലും നേർക്കുനേർ; കാൽപന്തിലെ കാവ്യനീതി

Football
  •  6 days ago
No Image

ബ്രസീലിന്റെ ഇതിഹാസ റെക്കോർഡിന് ചെക്ക് വെച്ച് മെസിപ്പട; ഒറ്റ വിജയത്തിൽ ഇനി കീരിടവും ചരിത്ര റെക്കോർഡും തൂക്കാം

Football
  •  6 days ago
No Image

ഇംഗ്ലണ്ടിനെ ചതിച്ചതോ റഫറി? ആദ്യ 10 മിനിറ്റിൽ റെക്കോർഡ് ഫൗളുകൾ, എന്നിട്ടും കാർഡില്ല! അർജന്റീനയുടെ കടുത്ത കളിക്ക് കണ്ണടച്ച് എൽഫാത്ത്; സെമിയിൽ കനത്ത വിവാദം

Football
  •  6 days ago
No Image

മെസ്സി മാജിക്; നോക്കൗട്ട് റെക്കോർഡും ഇനി വിശ്വനായകന് സ്വന്തം

Football
  •  6 days ago
No Image

പിക്കാക്സ് മൗണ്ടൻ തകർക്കുമെന്ന് ട്രംപ്; ഇറാനെതിരെ യുഎസ് കരയുദ്ധത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്

International
  •  6 days ago
No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  6 days ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  6 days ago