HOME
DETAILS

ഹൗള് ഉപയോഗം താല്‍ക്കാലികമായി ഒഴിവാക്കുക, ജുമുഅ, ഖുതുബയുടെ സമയം ലഘൂകരിക്കുക: ജംഇയ്യത്തുല്‍ ഖുത്വബാ

  
backup
March 11 2020 | 10:03 AM

avoid-use-of-houl-minimise-time-of-prayer2020

 

കോഴിക്കോട്: കോവിഡ് 19 പകരുന്ന സാഹചര്യത്തില്‍ പള്ളികളിലെ ഹൗള് (അംഗസ്‌നാനത്തിനായി ഉപയോഗിക്കുന്ന വലിയ വാട്ടര്‍ ടാങ്ക്) ഉപയോഗം താല്‍ക്കാലികമായി ഒഴിവാക്കണമെന്നും ജുമുഅ, ഖുതുബയുടെ (അരാധനകള്‍) സമയം ലഘൂകരിച്ചും ചടങ്ങുകള്‍ ഒഴിവാക്കിയും രോഗ പ്രതിരോധത്തില്‍ ഖത്തീബുമാര്‍ പങ്കാളികളാവണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ കമ്മിറ്റി അറിയിച്ചു.

വീട്ടില്‍ നിന്ന് സമ്പൂര്‍ണ്ണ അംഗശുദ്ധിവരുത്തി പള്ളിയില്‍ വന്ന് ജമാഅത്ത് നിസ്‌കാരത്തില്‍ സംബന്ധിക്കുന്ന ശ്രേഷ്ഠമായ രീതി അവലംബിച്ച് കൂടുതല്‍ പുണ്യം നേടുകയും അതുവഴി ഹൗള് ഉപയോഗം താല്‍ക്കാലികമായി ഒഴിവാക്കി ഇന്നത്തെ സാഹചര്യത്തില്‍ രോഗ പ്രതിരോധം നടത്തുകയും ചെയ്യാന്‍ വിശ്വാസികള്‍ കൂടുതല്‍ തയ്യാറാവണമെന്നും സംസ്ഥാന പ്രസിഡന്റ് കൊയ്യോട് ഉമ്മര്‍ മുസ്‌ലിയാര്‍ ജനറല്‍ സിക്രട്ടറി നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ അറിയിച്ചു.

ഈ വിഷയത്തില്‍ ഖത്തീബു ഇമാമുമാര്‍ ബോധവല്‍ക്കരണം നടത്തണമെന്നും രോഗ പ്രതിരോധത്തില്‍ ഖത്തീബുമാര്‍ പങ്കാളികളാവണമെന്നും കൊറോണയില്‍ നിന്ന് രക്ഷതേടി നാസിലത്തിന്റെ ഖുനൂത്ത് നടത്തണമെന്ന സമസ്തയുടെ നേതാക്കളുടെ നിര്‍ദേശം പ്രചരിപ്പിക്കണമെന്നും പത്രകുറിപ്പില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊട്ടാരക്കരയിൽ 9 വയസ്സുകാരിയോട് ലൈംഗിക അതിക്രമം; 39കാരൻ പിടിയിൽ

Kerala
  •  2 months ago
No Image

കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ സ്ഫോടക വസ്തു; കണ്ടെത്തിയത് വിദ്യാർഥികൾ

Kerala
  •  2 months ago
No Image

ബജ്‌റംഗ് ദളിനെതിരെ പെൺകുട്ടികളുടെ പരാതി സ്വീകരിക്കാതെ തള്ളി; സ്റ്റേഷൻ പരിധി മാറിയതിനാലാണ് കേസെടുക്കാത്തതെന്നും പൊലിസ്

National
  •  2 months ago
No Image

മറയൂരിലെ ആദിവാസി യുവാവിന്റെ കസ്റ്റഡി മരണം: തമിഴ്നാട് വനംവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

National
  •  2 months ago
No Image

തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് നിയമങ്ങള്‍ ലംഘിച്ചു; 110 തൊഴിലുടമകള്‍ക്ക് 25 ലക്ഷം റിയാല്‍ പിഴ ചുമത്തി ഹെല്‍ത്ത് കൗണ്‍സില്‍

Saudi-arabia
  •  2 months ago
No Image

സൂറത്തിൽ ദാരുണ സംഭവം: ഭാര്യയുടെ അവിഹിത ബന്ധത്തിൽ മനംനൊന്ത് അധ്യാപകൻ മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കി

National
  •  2 months ago
No Image

ഹിന്ദിന്റെ ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

uae
  •  2 months ago
No Image

ഇൻസ്റ്റാഗ്രാമിൽ 1,000 ഫോളോവേഴ്‌സുണ്ടോ?; ലൈവ് സ്ട്രീമിംഗ് ഫീച്ചറിൽ പുതിയ മാറ്റങ്ങളുമായി മെറ്റ

Tech
  •  2 months ago
No Image

പാലക്കാട്ടെ ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യയില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

മലയാളികളുടെ പ്രിയനടന്റെ അപ്രതീക്ഷിത വിയോഗം: കലാഭവൻ നവാസിന് കണ്ണീരോടെ വിട

Kerala
  •  2 months ago