റയില്‍വേ മേല്പാലങ്ങള് സമയബന്ധിതമായി പൂര്‍ത്തീകരിക്കും:എം.പി
കൊല്ലം: ലോകസഭാ മണ്ഡലത്തില്‍ റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച റെയില്‍വേ മേല്പാലങ്ങളുടെ പണി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഉറപ്പു നല്‍കിയതായി എന്‍.കെ പ്രേമചന്ദ്രന് എം.പി അറിയിച്ചു. മന്ത്രി വിളിച്ചു ചേര്‍ത്ത എം.പി. മാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്മാരുടെയും ഉന്നതതല യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുത്തു. മേല്പാലങ്ങള്ക്ക് റെയില്‍വേയുടെ അനുമതി ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട അനന്തര നടപടിക്കള്ക്കുളള കാലതാമസമാണ് നിര്‍മാണം വൈകിക്കുന്നത്.
പ്രോജക്ട് റിപ്പോര്‍ട്ടും രൂപകല്‍പ്പനയും സമയബന്ധിതമായി തയാറാക്കി നല്‍കുന്നതിന് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോര്പറേഷന് ഓഫ് കേരള യെ ശാക്തീകരിക്കണമെന്നും ഇരവിപുരത്ത് കാവല്‍പ്പുര, കുണ്ടറയില്‍ പളളിമുക്ക്, ഇളമ്പളളൂര്‍ തുടങ്ങി മേല്പാലങ്ങള് അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നും എം.പി. യോഗത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."