HOME
DETAILS
MAL
അരിക്കടകളുടെ പ്രവര്‍ത്തനം തുടങ്ങി
backup
March 08 2017 | 19:03 PM
ചവറ: പൊതു വിപണിയിലെ അരി വില പിടിച്ചു നിര്‍ത്തുന്നതിന് ലക്ഷ്യമിട്ട് സഹകരണ അരിക്കടകളുടെ പ്രവര്‍ത്തനം തുടങ്ങി. കരുനാഗപ്പള്ളി താലൂക്കില്‍ നീണ്ടകര, തെക്കുംഭാഗം, ഓച്ചിറ, ക്ലാപ്പന, കരുനാഗപ്പള്ളി, തേവലക്കര ഫാര്‍മേഴ്സ് സഹകരണ ബാങ്ക് എന്നിങ്ങനെ ഏഴിടങ്ങളിലായാണ് അരിക്കടകളുടെ പ്രവര്‍ത്തനം. കാര്‍ഡൊന്നിന് ആഴ്ചയില്‍ അഞ്ച് കിലോഗ്രാം അരി വീതമാണ് വിതരണം ചെയ്യുന്നത്. കിലോയ്ക്ക് 25 രൂപയാണ് ഈടാക്കുന്നത്.
ഓരോ സംഘത്തിലും ആദ്യഘട്ടത്തില്‍ അഞ്ച് ടണ്‍ അരിയാണ് വിതരണത്തിനെത്തിയിരിക്കുന്നത്. തേവലക്കര ഫാര്‍മേഴ്സ് സഹകരണ സംഘത്തിന്റെ അരിക്കട കോയിവിള ഭരണിക്കാവില്‍ ബാങ്ക് പ്രസിഡന്റ് രാമചന്ദ്രന് പിള്ള ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."