ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ അട്ടിമറിച്ചെന്ന്
പത്തനംതിട്ട: രണ്ടാഴ്ചയ്ക്കകം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന ആദ്യ മന്ത്രിസഭാ യോഗതീരുമാനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ അട്ടിമറിച്ചെന്ന് ആക്ഷേപം. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ പിന്‍വാതില്‍ നിയമനവും അതിലൂടെ ലഭിക്കുന്ന കോഴയും മുടങ്ങുമെന്ന കാരണത്താലാണ് അലംഭാവമെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തേണ്ട സ്വീപ്പര്‍ തസ്തികകള്‍ (കാഷ്വല്‍ സ്വീപ്പര്‍, ഫുള്‍ടൈം സ്വീപ്പര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍, കാഷ്വല്‍ സ്വീപ്പര്‍-ആറുമാസം) ആണ് റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നത്. വകുപ്പുമേധാവികള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലേക്ക് ഈ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍, ഇതു നടക്കുന്നില്ല. എംപ്ലോയ്മെന്റ് ഓഫിസര്‍മാര്‍ ഇക്കാര്യം ആവശ്യപ്പെടുന്നില്ലെന്നും ഉദ്യോഗാര്‍ഥികര്‍ പരാതിപ്പെടുന്നു.
ആറു മാസത്തെ താല്കാലിക നിയമനത്തിന് ഒരു ഉദ്യോഗാര്‍ഥിയെ വിളിച്ചാല്‍ അതേ ഒഴിവു വീണ്ടും വന്നാല്‍ അവരെ തന്നെ വിളിക്കുന്നതാണ് നിലവിലെ രീതി. നാലു മാസം മുന്‍പ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വീപ്പര്‍ ജോലിക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവും ഇത്തരത്തില്‍ അട്ടിമറിച്ചതായി ഇവര്‍ ആരോപിക്കുന്നു. ഉത്തരവനുസരിച്ച് അപേക്ഷ ക്ഷണിച്ചെങ്കിലും നടന്നത് പിന്‍വാതില്‍ നിയമനമായിരുന്നെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."