കൊവിഡ്: മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ വിവരങ്ങള്‍ പൊലിസ് ശേഖരിക്കും
തിരുവനന്തപുരം: കൊവിഡ് വൈറസ് ബാധിച്ച രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്നവരുടെ വിശദവിവരങ്ങള്‍ ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന് ഓഫീസര്‍ മുഖേന ഇന്റലിജന്‍സ് എ.ഡി.ജി.പി ശേഖരിക്കും.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പൊലിസ് സ്വീകരിക്കേണ്ട നടപടികളും മുന്‍കരുതലും വിശദീകരിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.
ആരോഗ്യവകുപ്പിന്റെ സഹായത്തോടെ, വിദേശത്ത് നിന്ന് എത്തുന്നവരെ കണ്ടെത്തി പരിശോധനയും ചികിത്സയും നടത്തേണ്ട ആവശ്യകത ബോധ്യപ്പെടുത്തും. സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശപ്രകാരം ജനമൈത്രി പൊലിസ് ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കും. പരാതിക്കാരും മറ്റ് സന്ദര്‍ശകരും പൊലിസ് സ്റ്റേഷനില്‍ എത്തുന്നത് തടയാന്‍ പാടില്ല. സ്റ്റേഷനില്‍ എത്തുന്നവരെ വൈറസിനെക്കുറിച്ച് അവബോധം നല്‍കണം.
ട്രാഫിക് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മാസ്ക്കുകള്‍ ധരിച്ച് നിശ്ചിത ഇടവേളകളില്‍ കൈകള്‍ വൃത്തിയാക്കണം. ജനവാസമുള്ള പ്രദേശങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നതിന് ജില്ലാ പൊലിസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."