ജിദ്ദാ-മലപ്പുറം ജില്ലാ കെഎംസിസി കുടുംബ സുരക്ഷാ പദ്ധതി പ്രചാരണ കാമ്പയിന് തുടക്കമായി
ജിദ്ദ: ജിദ്ദയിലെ മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റിക്ക് കീഴിൽ "കുടുംബ സുരക്ഷാ പദ്ധതി, സാമൂഹിക ഭദ്രതക്ക് ", "സംഘടിത ജീവിതം, സമൂഹ നന്മക്ക്" എന്ന പ്രമേയത്തിൽ നടത്തിവരുന്ന കുടുംബ സുരക്ഷാ പദ്ധതിയുടെ ഇരുപതാം വർഷ പ്രചാരണ കാമ്പയിൻ എന്നിവക്ക് തുടക്കമായി. ജിദ്ദ സെൻട്രൽ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രചാരണ ക്യാമ്പയിൻ ഉത്ഘാടന ചടങ്ങിൽ മലപ്പുറം ജില്ലാ കമ്മിറ്റി കുടുംബ സുരക്ഷാ പദ്ധതി ചെയർമാൻ ഇല്ലിയാസ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. ഇരുപതാം വർഷ പദ്ധതിയുടെ ക്യാമ്പയിൻ ഉത്ഘാടനം സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അഹ്മദ് പാളയാട്ട് അപേക്ഷ ഫോം മലപ്പുറം മണ്ഡലം പ്രസിഡണ്ട് ഉമ്മർ വി പി ക്ക് നൽകികൊണ്ട് നിർവഹിച്ചു.
കുടുംബ സുരക്ഷാ പദ്ധതിയുടെ വിശദംശങ്ങളും തുടർ പദ്ധതികളും ജില്ലാ ആക്ടിങ് പ്രസിഡണ്ട് സീതി കൊളക്കാടൻ വിശദീകരിച്ചു. മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 10 വരെ യുള്ള പ്രചാരണ ക്യാമ്പയിൻ വിജയിപ്പിക്കുവാൻ മുഴുവൻ മണ്ഡലം-ഏരിയ-പഞ്ചായത്ത് കെ എം സി സി ഘടകങ്ങളും മുന്നോട്ടു വരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പദ്ധതിയിലേക്ക് അപേക്ഷ ഫോം വഴിയും, കോഓർഡിനേറ്റർ മാർ മുഘേന ഓൺലൈൻ വഴിയും ചേരാവുന്നതാണ്. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, വൈസ് പ്രസിഡണ്ട് റസാഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ ജലാൽ തേഞ്ഞിപ്പാലം, കെ ടി ജുനൈസ്, അബ്ബാസ് വേങ്ങൂർ, അബ്ദുൽ ഗഫൂർ വടക്കാങ്ങര, നാസർ കാടാമ്പുഴ, വി വി അഷ്‌റഫ്, എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും സെക്രട്ടറി സാബിൽ മമ്പാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."