HOME
DETAILS

പാലോട് മേളയും കന്നുകാലിച്ചന്തയും ഏഴു മുതല്‍ 16 വരെ

  
backup
February 01 2019 | 05:02 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%b3%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%9a

പാലോട്: നെടുമങ്ങാട് താലൂക്കിലെ കര്‍ഷകര്‍ക്ക് കന്നുകാലികളെ വില്‍ക്കുന്നതിനും വാങ്ങുന്നതിനുമായി ആരംഭിച്ച പാലോട് കാളച്ചന്തയ്ക്ക് ഏഴിന് തുടക്കമാകും. ഏഴു മുതല്‍ പതിനാറുവരെ നടക്കുന്ന കാര്‍ഷിക കലാ സാംസ്‌കാരിക മേളയും കന്നുകാലിച്ചന്തയും വിനോദസഞ്ചാര വാരാഘോഷവുമായി സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഭാരിവാഹികള്‍ അറിയിച്ചു. 56ാം വര്‍ഷത്തിലേക്ക് കടക്കുന്ന മേളയുടെ ഏറ്റവും ആകര്‍ഷകമായ ഘടകം ചലച്ചിത്രോത്സവമാണ്. ഒരു ദിവസം രണ്ടെണ്ണം വീതം പത്തു ദിവസക്കാലം വിവിധ ഭാഷകളിലെ രാജ്യാന്തര പ്രശസ്തി നേടിയ 20 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും മികച്ച സാമൂഹ്യപ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നേടിയ 'ആളൊരുക്കം' പ്രദര്‍ശിപ്പിക്കും. രാഹുല്‍ ആര്‍. നായര്‍ സംവിധാനം ചെയ്ത 'ഒറ്റമുറി വെളിച്ചം' പ്രധാന ആകര്‍ഷണമാകും.
വടക്കന്‍ മലബാറിന്റെ രുചിഭേദങ്ങള്‍ അവതരിപ്പിക്കുന്ന കുടുംബശ്രീയുടെ ഫുഡ് ഫെസ്റ്റ് പത്തുദിവസവുമുണ്ടാകും. ഫെബ്രുവരി 13ന് ക്ഷീര കര്‍ഷക സംഗമം നടത്തും. മികച്ച ക്ഷീര സംഘത്തിന് പാലാഴി പുരസ്‌കാരം, ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകന് ക്ഷീരാമൃതം പുരസ്‌കാരം, ഏറ്റവും ലക്ഷണമൊത്ത പശുവിന് കാമധേനു പുരസ്‌കാരം അടക്കം ഏഴ് പുരസ്‌കാരങ്ങള്‍ നല്‍കും.  സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ ഉള്‍പ്പെടെ ഇരുന്നൂറോളം പ്രദര്‍ശന, വിപണന സ്റ്റാളുകള്‍ മേളയുടെ ഭാഗമായി ഇത്തവണയും ഒരുക്കുന്നുണ്ട്. കന്നുകാലി പ്രദര്‍ശവും പാണ്ടിമാടുകളട്ടെയും കിഴക്കന്‍ മാടുകളുടെയും വില്‍പ്പനയും പത്തുദിവസക്കാലവുമുണ്ടാകും. മേളയുടെ ഉദ്ഘാടനം വ്യവസായ, യുവജനകാര്യ മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിക്കും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ. രാജു, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കും.
16ന് സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യുമെന്ന് ചെയര്‍മാന്‍ എം.പി വേണുകുമാര്‍, ജനറല്‍ സെക്രട്ടറി വി.എസ് പ്രമോദ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വി.എസ് അരുണ്‍, പബ്ലിസിറ്റി കണ്‍വീനര്‍ പി. രജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  7 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  8 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago