ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച നഗരസഭാ അറവുശാല ദുര്‍ഗന്ധത്തിന്റെ ഉറവിടമാകുന്നു
ചാവക്കാട്: ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച നഗരസഭാ അറവ് ശാല നഗരത്തിലെ ദുര്‍ഗന്ധത്തിന്റെ ഉറവിടമായി മാറുന്നു. നഗരത്തില്‍ ചേറ്റുവ റോഡില്‍ 2015 സെപ്റ്റംബര്‍ 19ന് ഉദ്ഘാടനം ചെയ്ത് നവീകരിച്ച അറവ് ശാലയാണ് ഒന്നര വര്‍ഷമാകും മുമ്പെ ദുര്‍ഗന്ധത്തിന്റെ സ്രോതസായി മാറുന്നത്. അകത്ത് ആട് മാടുകളെ അറുത്ത് കഴിഞ്ഞാല്‍ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ പാകത്തില്‍ ചുവരില്‍ പതിച്ചതും നിലത്ത് വിരിച്ചതും ടൈല്‍സുകളാണ്. എന്നാല്‍ ഈ ചുവരിലെ ടൈല്‍സിലും താഴെ പതിച്ച ചൈല്‍സിലും അറവ് രക്തം കട്ടപിടിച്ചു കിടക്കുകയാണ്. ഈ ഭാഗത്ത് വൃത്തിയാക്കുന്നതിന്റെ യാതൊരു ലക്ഷണവുമില്ല. അറവ് ശാലയുടെ പ്രവേശന പടിയില്‍ തന്നെ മാലിന്യം നിറഞ്ഞ വെള്ളം കെട്ടിക്കിടക്കുകയാണ്. സമീപത്ത് നിറഞ്ഞു നില്‍ക്കുന്ന കാനയിലെ മാലിന്യവും ഒഴുക്കിവിടാനുള്ള ശ്രമമുണ്ടായിട്ടില്ല. ദേശീയ പാതയില്‍ നിന്ന് അറവ് ശാലയിലേക്കുള്ള ഇടവഴി അറപ്പും വെറുപ്പും നിറഞ്ഞ വഴിയായണ്. പുലര്‍ച്ചകളില്‍ ആരും കാണാതെ ഈ ഭാഗത്ത് വെച്ചും അറവുകള്‍ നടക്കുന്നതിന്റെ അടയാളമായി ഈ വഴി നിറയെ അറവിന്റെ അവശിഷ്ടമായ ചാണകവും രക്തവും കെട്ടിക്കിടക്കുകയാണ്. അറവു കാരില്‍ നിന്ന് വലിയ തുക പ്രതിഫലമായി വാങ്ങിയാണ് അറവ് ശാലയില്‍ ഇറച്ചി വെട്ടിയെടുക്കുന്നത്. എന്നാല്‍ നഗരസഭാ ജീവനക്കാരോ ആരോഗ്യവകുപ്പ് അധികൃതരോ പുലര്‍കാലത്ത് പോയിട്ട് നട്ടുച്ചക്ക് പോലും ഇതിന്റെ പരിസരത്ത് എത്തുന്നില്ലെന്നാണ് ഇവിടെ നിന്നുയരുന്ന ദുര്‍ഗന്ധം ചൂണ്ടിക്കാട്ടുന്നത്. സമീപത്ത് തന്നെയുള്ള വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുറമെ പിന്‍ഭാഗത്തെ സലഫീ മസ്ജിദിലേക്കും ദിവസവും നിരവധി പേരാണ് ഈ വഴിയില്‍ പോകുന്നത്. കൊടുങ്ങല്ലൂര്‍ ചേറ്റുവ ഭാഗത്ത് നിന്ന് ചാവക്കാട് നഗരത്തില്‍ പ്രവേശിക്കുന്നതും ഈ അറവ് ശാലയുടെ ഗന്ധം അറിഞ്ഞുകൊണ്ടാണ്. ഒരു ഭാഗത്ത് നഗരസഭാ അധികൃതര്‍ ചന്തമുള്ള ചാവക്കാടിനായി പ്രചാരണ പ്രവര്‍ത്തനം നടത്തുമ്പോള്‍ നഗരത്തില്‍ നിന്നുയരുന്നത്. അന്യ നാട്ടുകാര്‍ക്ക് ദുര്‍ഗന്ധമുള്ള ചാവക്കാടാണെന്നുള്ള ആരോപണമാണ് പരിലസരവാസികളുടെ ആക്ഷേപം. അറവ് ശാലയിലെയും പരിസരത്തേയും രക്തക്കറകളും ചാണകവും കെട്ടി നില്‍ക്കുന്ന കാനകളും വൃത്തിയാക്കാന്‍ ശ്രമിക്കാതെ പരാതി ഉയര്‍ന്നപ്പോള്‍ ജീവനക്കാരത്തെി ദുര്‍ഗന്ധം തടയാനായി ബ്ലീച്ചിങ് പൗഡറിട്ടാണ് പരിഹാരത്തിന് ശ്രമിച്ചിരിക്കുന്നത്. ഇതാവാട്ടെ രൂക്ഷമായ ഗന്ധത്തിന് ശക്തി കൂട്ടിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."