HOME
DETAILS

പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ജീവിതം കരുപിടിപ്പിച്ച് ഒരുകൂട്ടം വനിതകള്‍

  
backup
March 08 2017 | 21:03 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b5%82%e0%b4%b2-%e0%b4%b8%e0%b4%be%e0%b4%b9%e0%b4%9a%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%8d


എരുമപ്പെട്ടി: പ്രതികൂല സാഹചര്യങ്ങളോട് പൊരുതി വിജയിച്ച് ജീവിതം കരുപിടിപ്പിച്ച് കഥയാണ് എരുമപ്പെട്ടി പഞ്ചായത്തിലെ ഒരുകൂട്ടം വനിതകള്‍ക്ക് പറയാനുള്ളത്്. കുടുംബശ്രീ കൂട്ടായ്മയിലൂടെ കുട്ടികള്‍ക്കുള്ള അമൃതം പൂരക പോഷാകാഹാര നിര്‍മ്മാണ യൂണീറ്റ് ആരംഭിച്ച ഇവര്‍ ഇന്ന് തൊഴിലില്‍ സ്വയം പര്യാപ്തത കൈവരിച്ചവരാണ്. എരുമപ്പെട്ടി പഞ്ചായത്ത് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അമൃതം പൂരകപോഷകാഹാര നിര്‍മ്മാണ യൂണീറ്റ് വനിതകളുടെ സ്വയം ശാക്തീകരണത്തിന്റെ ഉത്തമ മാതൃകയാണ്. കുട്ടികളുടെ ആരോഗ്യ സംരഷണത്തിനായി പഞ്ചായത്തുകളിലെ അംഗനവാടികള്‍ വഴി വിതരണം ചെയ്യുന്ന പോഷകാഹാര പൊടിയാണ് അമൃതം.
എരുമപ്പെട്ടി പഞ്ചായത്തിലെ വിവിധ കുടുംബ ശ്രീ യൂണിറ്റുകളിലെ 20 വനിതകളാണ് ഈ വ്യവസായ സംരഭത്തിലൂടെ ജീവിതം നട്ട് വളര്‍ത്തിയത്. നിര്‍ധന കുടുംബാഗങ്ങളായിരുന്ന വനിതകള്‍ ഇന്ന് മെച്ചപ്പെട്ട ജീവിത നിലവാരം പുലര്‍ത്തുന്നവരാണ്. ഇവരില്‍ പലരും സ്ഥലവും വീടും ആഭരണങ്ങളും ഇരുചക്ര വാഹനങ്ങളും സ്വന്തമാക്കിയതും മക്കളെ വിവാഹം ചെയ്തയച്ചതും ഈ ചെറുകിട വ്യവസായ യൂണീറ്റ് കൊണ്ടാണെന്ന് ഇവര്‍ അഭിമാനത്തോടെ പറയുന്നു. എന്നാല്‍ ഈ വസന്തത്തിലേക്കുള്ള ഇവരുടെ വഴികള്‍ തീര്‍ത്തും ദുരിതം നിറഞ്ഞതായിരുന്നു.
ശാസ്ത്രജ്ഞയായ നിലോഫറിന്റെ പരീക്ഷണത്തില്‍ തയ്യാറാക്കിയ അമൃതം പോഷകാഹാര നിര്‍മ്മാണ പരിശീലനം 2005 ല്‍ കാസര്‍കോട് വെച്ചാണ് നടന്നത്. ഇതില്‍ പങ്കെടുത്ത് പരിശീലനം നേടിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് അമൃതം നിര്‍മ്മിക്കാന്‍ ജില്ലാ കുടുംബശ്രീ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചെങ്കിലും അതിന് ആവശ്യമായ യന്ത്രസാമഗ്രികളോ സൗകര്യങ്ങളോ അനുവദിച്ചിരുന്നില്ല. വീടുകളില്‍ ഉണക്കിയെടുത്ത കിലോക്കണക്കിന് ധാന്യങ്ങളും മറ്റ് ചേരുവകളും മില്ലുകളില്‍ കൊണ്ട് പോയി പൊടിച്ചെടുത്ത് പഞ്ചായത്തുകള്‍ വഴി അംഗനവാടികളിലേക്ക് വിതരണം ചെയ്യാന്‍ കാത്തിരുന്ന ഇവര്‍ക്ക് ലഭിച്ച അടുത്ത നിര്‍ദേശം സര്‍ക്കാര്‍ ഓര്‍ഡര്‍ ലഭിക്കാത്തതിനാല്‍ അമൃതം പൊടി വീടുകളില്‍ കൊണ്ട് വില്‍പന നടത്താനായിരുന്നു. വലിയ വ്യവസായ കേന്ദ്രം സ്വപ്നം കണ്ടിരുന്ന വനിതള്‍ക്ക് കുടുംബശ്രീ മിഷന്റെ നിര്‍ദ്ദേശം തിരിച്ചടിയായെങ്കിലും പിന്‍വാങ്ങാന്‍ ഈ വനിതകള്‍ തയ്യാറായില്ല. ബാഗുകളില്‍ പോഷകാഹാര പൊടിയുടെ പാക്കറ്റുകള്‍ നിറച്ച ഇവര്‍ ഒരുവര്‍ഷത്തോളം  ജില്ലയിലെ വീടുകളില്‍ കയറിയിറങ്ങി.
വീടുകള്‍ കേന്ദ്രീകരിച്ചുള്ള പല തട്ടിപ്പുകളും നടക്കുന്ന കാലഘട്ടമായതിനാല്‍ തിക്താനുഭവങ്ങളായിരുന്നു ഇവരെ കാത്തിരുന്നത്. പല വീടുകളില്‍ നിന്നും അധിക്ഷേപവും അവഹേളനയും നേരിടേണ്ടിവന്നെങ്കിലും ഉദ്യമത്തില്‍ നിന്നും പിന്‍മാറില്ലെന്ന നിശ്ചയധാര്‍ഢ്യമാണ് ഈ വനിതകളുടെ ഇന്നത്തെ ജിവിത വിജയത്തിന് മുതല്‍ കൂട്ടായത്. 2006 ല്‍ കുടുംബശ്രീ സംസ്ഥാന ഡയറക്ടര്‍ ടി.കെ.ജോസ് ഐ.എ.എസിന്റെ പരിശ്രമ ഫലമായി സര്‍ക്കാരിന്റെ ഓര്‍ഡര്‍ ലഭിക്കുകയും ഇതിനെ തുടര്‍ന്ന് യന്ത്ര സാമഗ്രികള്‍ വാങ്ങാന്‍ വായ്പ ലഭിക്കുകയും ചെയ്തു. ഇപ്പോള്‍ പഞ്ചായത്ത് അനുവദിച്ച കെട്ടിടത്തില്‍ തീര്‍ത്തും വ്യാവയായിക അടിസ്ഥാനത്തിലാണ് അമൃതം നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
എരുമപ്പെട്ടി പഞ്ചായത്തിന് പുറമെ കടങ്ങോട്, ദേശമംഗലം, മുള്ളൂര്‍ക്കര, പാഞ്ഞാള്‍, തിരുവില്ല്വാമല, കൊണ്ടാഴി, പഴയന്നൂര്‍, വള്ളത്തോള്‍ എന്നീ പഞ്ചായത്തുകളിലും അമൃതം പൊടി വിതരണം ചെയ്യുന്നുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട സാങ്കേതിക രീതിയിലേക്ക് അമൃതത്തിന്റെ നിര്‍മ്മാണം മാറ്റുവാനും ഇതോടൊപ്പം കേക്ക്, പ്രോട്ടീന്‍ ബിസ്‌ക്കറ്റ് എന്നിവ ഉല്‍പാദിപ്പിച്ച് വരുമാനം ഉയര്‍ത്തുവാനുള്ള തയ്യാറെടുപ്പിലുമാണ് ഈ കുടുംബശ്രീ  വനിതകള്‍. പ്രതികൂല സാഹചര്യങ്ങളില്‍ തളരാതെ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് പ്രവര്‍ത്തിച്ചതാണ്  ഈ പെണ്‍പടയെ പഞ്ചായത്തില്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago