HOME
DETAILS
MAL
ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടി
backup
February 01 2019 | 05:02 AM
കാഞ്ഞങ്ങാട്: നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഒരാഴ്ചയോളം പഴക്കമുള്ള ഷവര്‍മ്മ, ചിക്കന്‍ ഫ്രൈ, അല്‍ ഫാം ചിക്കന്‍, ബീഫ് ഫ്രൈ, വസുമതി റൈസ് എന്നിവയാണ് പിടികൂടിയത്.
നഗരത്തിലെ ആറോളം ഹോട്ടലുകളിലാണ് നഗരസഭയുടെ ആരോഗ്യ വിഭാഗം ഇന്നലെ പരിശോധന നടത്തിയത്. ഇതില്‍ രണ്ടിടത്തുനിന്ന് പഴക്കമുള്ള സാധനങ്ങള്‍ പിടിച്ചെടുത്തു.
പുതിയ കോട്ടയിലെ ഹോട്ടല്‍ കാപ്സിക്കോ, കോട്ടച്ചേരി ബസ്സ്റ്റാന്‍ഡ് പരിസരത്തെ ഹോട്ടല്‍ തനിമ എന്നിവിടങ്ങളിലാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയത്. റെയ്ഡിന് നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.പി രാജശേഖരന് നായര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി. സജികുമാര്‍, വി.വി ബീന, പി.വി സീമ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."