ഹര്‍ത്താല്‍ അക്രമത്തിനിടെ പൊള്ളലേറ്റ മധ്യവയസ്‌കന്‍ കനിവ് തേടുന്നു
തളിപ്പറമ്പ്: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താലിനിടെ ഉണ്ടായ അക്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മധ്യവയസ്‌കന്‍ കനിവ് തേടുന്നു. ചിറക്കല്‍ സ്വദേശി എ. സുരേശന്‍ എന്ന 55കാരനാണ് സഹായം തേടുന്നത്.
പന്തല്‍ നിര്‍മാണ ജോലിക്കാരനായ സുരേശന്‍ പുതിയ തെരുവിലെ ബി.ജെ.പി ഓഫിസിന്റെ വരാന്തയിലാണ് കിടന്നുറങ്ങാറ്. ഈ കെട്ടിടത്തിന്റെ ഉടമയായ ഭാസ്‌കറിന്റെ കീഴിലാണ് പന്തല്‍ പണിക്ക് പോയിരുന്നത്. ബി.ജെ.പി ഓഫിസിനു നേരെ കഴിഞ്ഞ ജനുവരി മൂന്നിന് അക്രമം നടന്നപ്പോള്‍ സുരേശനും അവിടെ ഉണ്ടായിരുന്നു. അക്രമികള്‍ ഡീസല്‍ നിറച്ച കുപ്പി എറിഞ്ഞു തീവയ്ക്കുന്നതിനിടെ വാതിലിനു തീ പിടിച്ചു സുരേശന്റ ലുങ്കിയിലേക്കും തീ പടര്‍ന്നു. രണ്ടു കാലിനും കൈയ്ക്കും ഗുരുതരമായി പൊള്ളലേറ്റ് അന്നു മുതല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ് സുരേശന്‍.
ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ ഭാസ്‌കരനാണ് ഇദ്ദേഹത്തിന്റെ ചികിത്സാ സംബന്ധമായ ചെലവുകള്‍ ഇപ്പോള്‍ വഹിക്കുന്നത്. കാലുകളില്‍ 40 ശതമാനം പൊള്ളലേറ്റ സുരേശന് ഇനിയും ഒരു മാസത്തോളം ചികിത്സ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അവിവാഹിതനായ സുരേശന് അടുത്ത ബന്ധുക്കളാരുമില്ല.
അനിശ്ചിതത്വത്തിലായ ജീവിതത്തിന് കരുത്തേകാന്‍ സുനസുകളുടെ കാരുണ്യം തേടുകയാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."