രണ്ടുവര്‍ഷത്തിനകം തരിശുഭൂമി കൃഷിയോഗ്യമാക്കും: കെ.വി സുമേഷ്
കണ്ണൂര്‍: രണ്ടുവര്‍ഷം കൊണ്ട് ജില്ലയിലെ മുഴുവന്‍ തരിശുനിലങ്ങളും കൃഷിയോഗ്യമാക്കി മാറ്റാനാണു ലക്ഷ്യമിടുന്നതെന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്. സാധാരണക്കാര്‍ക്കു കൂടി ആധുനിക യന്ത്രങ്ങള്‍ ലഭ്യമാക്കാനാണു ജില്ലാപഞ്ചായത്ത് യന്ത്രവല്‍ക്കരണം നടത്തുന്നത്. കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ മുഴുവന്‍ ഭൂമിയും തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായി കര്‍ഷക ഗ്രൂപ്പുകള്‍ക്കു നല്കുന്ന യന്ത്രങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാപഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33 ലക്ഷം രൂപാ ചെലവിട്ടാണു യന്ത്രങ്ങള്‍ വിതരണം ചെയ്തത്.
കാര്‍ഷിക മേഖലയില്‍ യന്ത്രവല്കരണത്തിനു വലിയ മുന്നേറ്റം ഉണ്ടാക്കി യുവാക്കളെ ഉള്‍പ്പെടെ കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണു ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുത്ത 31 കാര്‍ഷിക ഗ്രൂപ്പുകള്‍ക്കു യന്ത്രങ്ങള്‍ നല്‍കിയത്. ജില്ലയിലെ പ്രവര്‍ത്തനക്ഷമമായ കര്‍ഷക സംഘങ്ങള്‍, കുടുംബശ്രീ യൂനിറ്റുകള്‍, പാടശേഖര സമിതികള്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ നിന്നാണ് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. പവര്‍ ടില്ലര്‍, നടീല്‍ യന്ത്രം, കൊയ്ത്ത് യന്ത്രം, മെതിയന്ത്രം, കാട് വെട്ട് യന്ത്രം, സ്പ്രെയറുകള്‍ എന്നിവ വിതരണം ചെയ്തു. യന്ത്രങ്ങളുടെ വിലയുടെ 90 ശതമാനം സബ്സിഡിയായി കര്‍ഷകനു ലഭിക്കും.
ചടങ്ങില്‍ വി.കെ സുരേഷ്ബാബു അധ്യക്ഷനായി. വി. ചന്ദ്രന്, സി.കെ മോഹനന്, കെ.പി ജയബാലന്‍, കെ. ശോഭ, അന്‍സാരി തില്ലങ്കേരി, അജിത്ത് മാട്ടൂല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."