HOME
DETAILS

ബസുകളും ഓട്ടോകളും ഗതാഗതക്കുരുക്കുണ്ടാക്കുന്നു

  
backup
February 01 2019 | 06:02 AM

%e0%b4%ac%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4

ഈരാറ്റുപേട്ട: ബസുകള്‍ സ്റ്റോപ്പില്‍ റോഡിലെ മധ്യഭാഗത്ത് നിറുത്തുന്നതും സ്വകാര്യബസുകളുടെ മെല്ലെപ്പോക്കും ഒട്ടോറിക്ഷാകളുടെ കറക്കവും നഗരത്തില്‍ ട്രാഫിക് നിയന്ത്രിക്കാന്‍ ആവശ്യത്തിന് പൊലിസില്ലാത്തതും നഗരത്തില്‍ പലയിടത്തും ട്രാഫിക്ക് കുരുക്കുണ്ടാക്കുന്നതായി നാട്ടുകാരുടെ പരാതി.
പ്രധാനമായും നൈാര്‍ പള്ളി ബസ് സ്റ്റോപ്പിലാണ് മിക്ക ദിവസവും ട്രാഫിക്ക് കുരുക്കുണ്ടാവുന്നത്. ഈരാറ്റുപേട്ടയില്‍ ട്രാഫിക്ക് പൊലിസ് സ്റ്റേഷന്‍ അനുവദിക്കുമെന്ന് പറഞ്ഞിട്ട് നാല് വര്‍ഷമായി.ഇതുവരെയും ഇത് നടപ്പിലായിട്ടില്ല.കാലങ്ങളെത്ര ചെന്നിട്ടും ഈരാറ്റുപേട്ട നഗരത്തിലെ ഗതാഗതക്കുരുക്കിനു മാത്രം മാറ്റമില്ല. ഈരാറ്റുപേട്ടയില്‍ അധികൃതരുടെ അലംഭാവവത്തിലാണ്. നിത്യയവും നഗരത്തില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെടുന്നത്.ഒരു പൊലിസുകാരന്‍ മാത്രമാണ് നഗരത്തില്‍ വാഹനിയന്ത്രണത്തിനുള്ളത്. ബസുകളെത്തുമ്പോള്‍ ഓട്ടോറിക്ഷ വട്ടംചുറ്റുന്ന പതിവിന് ഒരുമാറ്റവും വരുത്താനായിട്ടില്ല. നഗരത്തില്‍ പലയിടങ്ങളിലും നോപാര്‍ക്കിംഗ് ബോര്‍ഡുകള്‍ പുതിയത് സ്ഥാപിച്ചെങ്കിലും അതിന് കീഴില്‍തന്നെയാണ് പാര്‍ക്കിംഗ് .സ്വകാര്യബസുകളുടെ മെല്ലെപ്പോക്കും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്ന ബസുകള്‍ നഗരത്തിലെവിടെനിന്നും കൈകാട്ടിയാലും നിര്‍ത്തും. തൊട്ടപിന്നാലെയെത്തുന്ന വാഹനങ്ങള്‍ നിര്‍ത്തുന്നതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ ഗതാഗതക്കുരുക്കാകും.
നൈാര്‍ പള്ളി സ്റ്റോപ്പില്‍ ഒരുബസ് നിര്‍ത്താനുള്ള സ്ഥലം മാത്രമാണുള്ളത്. കൂടുതല്‍ ബസുകളെത്തുന്നതോടെ ഇവിടെയും കുരുക്കാകും. വ്യാപാരസ്ഥാപനങ്ങളിലേയ്‌ക്കെത്തുന്നവര്‍ക്ക് വാഹനമൊതുക്കാന്‍പോലും സ്ഥലമില്ലെന്നതാണ് നഗരത്തിന്റെ ദുരവസ്ഥ. വ്യാപാരസ്ഥാപനങ്ങളുടെ എണ്ണം വര്‍ധിച്ചെങ്കിലും റോഡിന് പഴയ വീതി തന്നെയാണ് ബാക്കിയുള്ളത്. ചുരുക്കം ചില സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് പാര്‍ക്കിംഗ് സ്ഥലമുള്ളത്.തീക്കോയി,പൂഞ്ഞാര്‍ ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങള്‍ തൊടുപുഴ റോഡിലേയ്ക്ക് കടക്കാന്‍ ക്രോസ്‌വേ റോഡ് ഉണ്ടെന്നത് മാത്രമാണ് ഇതിന് അപവാദം. എംഇഎസ് ജംഗ്ഷനില്‍ നിന്നും കാഞ്ഞിരപ്പള്ളി റോഡിലേയ്ക്കുള്ള ബൈപ്പാസാകട്ടെ,പണി നിലച്ചിരിക്കുകയാണ്. തടസങ്ങള്‍ നീങ്ങി എന്ന ഇടയ്ക്കിടെ പ്രസ്താവനകളിറങ്ങുന്നുണ്ടെങ്കിലും പണികളൊന്നും നടക്കുന്നില്ല എന്നതാണ് വാസ്തവം.അനധികൃത പാര്‍ക്കിംഗ്,സ്വകാര്യബസുകളുടെ മെല്ലെപ്പോക്ക് ഓട്ടോറിക്ഷകളുടെ ചുറ്റിയുള്ള കറക്കം എന്നിവ അവസാനിപ്പിക്കുകയുംആവശ്യത്തിന് ട്രാഫിക്ക് പൊലിസുകാരെ നിയമിക്കുകയുമാണ് ഗതാഗതക്കുരുക്കഴിക്കാനുള്ള പ്രധാനപോംവഴി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago