കേരളത്തില്‍ റെനോ ക്വിഡിന്റെ വില്‍പ്പന 5000 കടന്നു
കൊച്ചി: റെനോ ഇന്ത്യ കേരളത്തില്‍ ഡെലിവറി നടത്തിയ ക്വിഡ് കാറുകളുടെ എണ്ണം 5000 കടന്നു. രാജ്യത്ത് ഇതുവരെ 1,25,000 ബുക്കിങുകളും 50,000 ഡെലിവറികളുമായി ഹച്ച്ബാക്ക് വിഭാഗത്തില്‍ വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ്.
ഗ്രാമീണ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി റെനോ വീട്ടുപടിക്കല്‍ സേവനം എത്തിക്കുന്ന 'വര്‍ക്ക്‌ഷോപ് ഓണ്‍ വീല്‍സ്'എന്ന ബൃഹത്തായ സര്‍വിസ് സൗകര്യം ആരംഭിച്ചിട്ടുണ്ട്.
എല്ലാ സൗകര്യങ്ങളോടും കൂടിയ 'വര്‍ക്ക്‌ഷോപ് ഓണ്‍ വീല്‍സി'ലൂടെ മെയിന്റനന്‍സ് സര്‍വിസും ചെറിയ റിപ്പയറിങും ഉള്‍പ്പെടെ 80 ശതമാനം വര്‍ക്ക്‌ഷോപ് ജോലികളും നടത്താമെന്ന് റെനോ ഇന്ത്യാ മാനേജിങ് ഡയറക്ടര്‍ സുമിത് സ്വാഹ്നി പറഞ്ഞു.
ഡ്രൈ വാഷ്, ഡോര്‍ അഡ്ജസ്റ്റ്‌മെന്റ്, ബ്രേക്ക് പാഡ് മാറ്റം, ബാറ്ററി, ചെറിയ തോതിലുള്ള ഇലക്ട്രിക് റിപയറുകള്‍, ബള്‍ബ്, വൈപ്പര്‍ ബ്ലേഡ്, സൈഡ്, റെയര്‍ വ്യൂ മിററുകള്‍, ടയര്‍ റോട്ടേഷന്‍ തുടങ്ങി നിശ്ചിത സമയത്തുള്ള മെയിന്റനന്‍സുകള്‍ എല്ലാം ഉള്‍പ്പെടുന്നതാണ് സര്‍വിസ് സൗകര്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."