കീടനാശിനി പ്രയോഗങ്ങളില്‍ ജാഗ്രത പുലര്‍ത്തണം
കല്‍പ്പറ്റ: കൃഷിയിടങ്ങളില്‍ കീടനാശിനിപ്രയോഗം നടത്തുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കല്‍പ്പറ്റ കൃഷി അസി.ഡയറക്ടര്‍ അറിയിച്ചു.
കാര്‍ഷിക വിളകളില്‍ രോഗ കീട ലക്ഷണങ്ങള്‍ കാണുമ്പോള്‍ വിദഗ്ദ ഉപദേശാനുസരണം നിര്‍ദേശിക്കപ്പെടുന്ന കീടനാശിനികള്‍ നിര്‍ദിഷ്ട തോതില്‍ മാത്രമേ തളിക്കാവൂ. വ്യത്യസ്ഥ മരുന്നുകള്‍ സാങ്കേതികോപദേശമില്ലാതെ പരസ്പരം കലര്‍ത്തി ഉപയോഗിക്കുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ക്കിടയാക്കും. മരുന്നുകളുടെ നൈസര്‍ഗിക ശേഷി നശിക്കുന്നതിന് പുറമേ തീര്‍ത്തും ദോഷകരമായ മാരക ഫലങ്ങള്‍ ഉളവാകുകയും ചെയ്യും. മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ജീവഹാനിക്ക് വരെ കാരണമായേക്കാവുന്ന വിധം മാരകവിഷപദാര്‍ഥങ്ങളായി മാറാന്‍ ഇത്തരത്തിലുള്ള വിവിധ മരുന്നുകളുടെ അശാസ്ത്രീയ മിശ്രണം വഴിയൊരുക്കുന്നതാണ്. കീടനാശിനി തളിക്കുമ്പോള്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യരുത്. ആഹാരം കഴിച്ചയുനെയും ചെയ്യരുത്. ഇത് ഹൃദയത്തിന്റെ പമ്പിങ്ങ് കൂട്ടുകയും അങ്ങനെ കീടനാശിനി ശരീരത്തിന്റെ എല്ലായിടത്തും പെട്ടെന്ന് വ്യാപിക്കുകയും ചെയ്യും. വെള്ളത്തിന്റെ അളവ് കുറക്കുകയോ മരുന്നിന്റെ അളവ് കൂട്ടുകയോ ചെയ്യരുത്. എല്ലാ കീടനാശിനി ഡിപ്പോകളില്ലും നിര്‍ദിഷ്ട ബോര്‍ഡ് സ്ഥാപിച്ചിരിക്കണമെന്നും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."