HOME
DETAILS
MAL
ഇന്ന് മൂന്നുപേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു: 19പേര് ചികിത്സയില്‍
backup
March 13 2020 | 14:03 PM
തിരുവനന്തപുരം: ഇന്ന് മൂന്നുപേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് രണ്ടുകേസുകള്‍ സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ നിന്നും വന്ന തിരുവനന്തപുരം സ്വദേശിക്കും വര്‍ക്കലയിലെ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന വിദേശപൗരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് കേരളത്തില്‍ വിദേശിക്ക് കൊവിഡ് സ്ഥരീകരിക്കുന്നത്. ഇതോടെ കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 22ആയി.
ആകെ 5468 പേര് നിരീക്ഷണത്തിലുണ്ട്. 69 പേര് ഇന്ന് അഡ്മിറ്റായി. 1715 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 1132 ഫലങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
തിരുവനന്തപുരത്ത് മൂന്ന് പേരും പത്തനംതിട്ടയില്‍ ഒന്‍പത് പേരും കോട്ടയത്ത് രണ്ട് പേരും എറണാകുളത്ത് മൂന്ന് പേരും തൃശ്ശൂരിലും കണ്ണൂരിലും ഓരോ പേരുമാണ് കൊവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."